Tuesday, December 27, 2011

salim chenganath comments...

Salim Chenganath Niyaz RazackAfzal Iub കമ്മ്യൂണിസ്റ്റ്‌ കാരായ ചില മുസ്ലിം വിദ്യാര്‍ഥികള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി സംഘടനയിലേക്ക് വന്നതിനു ശേഷം ഞങ്ങളോടൊപ്പം നാട്ടില്‍ തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി. സാമ്രാജ്യത്തത്തിന്റെ ചൂഷണങ്ങളും കമ്മ്യുണിസത്തിന്റെ പരാജയവും റഷ്യയുടെ പതനവും അമേരിക്കക്ക് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന തിരിച്ചടികളും ഒക്കെ ആയിരുന്നു വിഷയം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പ്രസ്ഥാനമായി ഇസ്ലാമിന്റെ സമ്പൂര്ണ സമര്‍പ്പണ ത്തോടെ തെരുവുനാടകം അവസാനിച്ചു. (ഏകദേശം നാം ലോകത്ത് കണ്ട കാര്യങ്ങള്‍))).) ആയിരുന്നു വിഷയം)......

വിഷയം പള്ളി കമ്മിറ്റിയിലും അതിനു മുന്‍പ് വീടുകളിലെ കമ്മിറ്റിയിലും എത്തി. ചെണ്ട കൊട്ടിയതിനു എന്നെയും എന്റെ ജേഷ്ടനെയും ഒരു ദിവസം വാതില്‍ അടച്ചു വീട്ടില്‍ നിന്നും പുറത്താക്കി. (മാരാര്‍ മാര്‍ക്ക് ഈ വീട്ടില്‍ എന്ത് കാര്യം എന്നായിരുന്നു ഉപ്പ പറഞ്ഞത്).

രണ്ടു ദിവസം കഴിഞ്ഞു പ്രവര്‍ത്തകര്‍ കണ്ടു മുട്ടിയപ്പോള്‍ സങ്കടത്തോടെ ഒരാള്‍ പറഞ്ഞു.
"നമസ്കരിക്കാതിരുന്ന, നോമ്പ് നോല്‍ക്കാതിരുന്ന ഞാന്‍ ഇതേ തെരുവില്‍ ഇസ്ലാമിനെയും ശരീ അത്തിനെയും വിമര്‍ശിച്ചു നാടകം കളിച്ചിട്ടുണ്ട്, വീടോ പള്ളിയോ എതിര്‍ത്തിട്ടില്ല. ഇന്നിപ്പോള്‍ അതെ ഇസ്ലാമിന് വേണ്ടി തെരുവുനാടകം കളിച്ചപ്പോള്‍ വീട്ടിലും പള്ളിയിലും വിമര്‍ശനം. ഇതെന്തൊരു ഇസ്ലാമാണ്.....)"

അതെ ഇതെന്തൊരു ഇസ്ലാമാണ്. ഹോള്ളി വുഡ് മുതല്‍ മല്ലു വുഡ് വരെയുള്ള ഇസ്ലാമിനെയും മുസ്ലിംകളെയും വിമര്‍ശിക്കുന്ന സിനിമകള്‍ കണ്ടു കയ്യടിച്ചവര്‍
അതെ സിനിമ ഉപയോഗിച്ച് ഇസ്ലാമിനെ പ്രതിനിധീകരിക്കാനും പ്രധിരോധിക്കാനും ശ്രമിക്കുന്നതിനെ പരിഹസിക്കുന്നു.

ഒരു കാര്യം ഉറപ്പ്. ഇവരൊക്കെ പ്രവാചകന്മാരുടെ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ വിശുദ്ധ ഖുര്‍ ആനെയും മുഇജിസത്തുകളെയും വിമര്‍ശിച്ചേനെ. കാരണം വികല സാഹിത്യവും മദ്യാസക്തിയില്‍ മുങ്ങിയ അറേബ്യന്‍ കവിതയും വിളയാടിയിരുന്ന കാലത്തല്ലേ ശുദ്ധ സാഹിത്യ കാവ്യ ശില്പമായ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അള്ളാഹു ഇസ്ലാമിനെ സമ്പൂര്ണമായി അവതരിപ്പിച്ചതും ഇസ്ലാമികെതരങ്ങളെ പ്രതിരോധിച്ചതും തോല്‍പ്പിച്ചതും.

ആഭിചാരങ്ങള്‍ നടത്തിയിരുന്ന സമൂഹത്തില്‍ ഒരു 'വടിയുമായി' നേരിടാന്‍ വന്ന പ്രവാചകന്‍ മൂസാ നബിയുടെ കാര്യം ഇവരുടെ മുന്നില്‍ പറയുകയും വേണ്ട.

ഒരു സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന ഉപകരണങ്ങള്‍ കൊണ്ട് പ്രബോധനം നിര്‍വഹിക്കുക, ഇത് പ്രവാചകന്മാര്‍ കാണിച്ചു തന്ന ലളിതമായ സത്യമാണ്.

പ്രസംഗവും പ്രസിദ്ധീകരണവും സിഡിയും വീഡിയോയും സമ്മേളനവും കേരളയത്രകളും ഒക്കെ നടത്തി ഇസ്ലാമിനെ പ്രബോധനം ചെയ്യുന്നില്ലേ.
ഇവകളൊക്കെ ഇസ്ലാമിന്നുവേണ്ടി ഉപയോഗപ്പെടുത്താമെങ്കില്‍ സിനിമയോട് മുഖം തിരിച്ചു നില്‍ക്കുന്നതിനു എന്ത് ന്യായമാണുള്ളത്. ഇതൊന്നും കാണാതെ വൃത്തികെട്ട വിമര്‍ശനങ്ങളുമായി വന്നിരിക്കുന്നു......

(ജമാഅത്തെ ഇസ്ലാമിക്ക് കിട്ടിയ മുഇജിസത്താണോ സിനിമ എന്ന വെടിക്ക് ഇപ്പോഴേ തട ഇടുന്നു!)...
Sunday at 6:53pm ·  ·  26

3 comments:

  1. ബി.ജെ.പി നേതാവ് പിഎസ്. ശ്രീധരന്‍ പിള്ളയാണ് ഇങ്ങനെ ആദ്യം പറഞ്ഞത്..കേരളത്തിലെയും ഇന്ത്യയിലേയും മസ്ലീങ്ങളെ അവഹേളിക്കാനാണ് ശ്രീധരന്‍ പിള്ള ഇങ്ങനെ പറഞ്ഞത്. ഇന്ത്യയിലൊരിടത്തും ബാബരി മസ്ജിദിന്റെ പേരില്‍ മുസ്ലീങ്ങള്‍ ചോരപ്പുഴ ഒഴുത്തിയിട്ടില്ല. മുസ്ലീം ലീഗെന്നാല്‍ അങ്ങാടിമരുന്നാണോ പച്ചമരുന്നാണോ എന്നുപോലും അറിയാത്ത ഉത്തരേന്ത്യന്‍ മണ്ണിലൊന്നും ആരും കലാപക്കൊടി ഉയര്‍ത്തിയില്ല. ഇത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഉജ്വലമായ സബിഷ്ണുതയുടെ ഫലമാണ്. മുസ്ലീങ്ങളെ അധിക്ഷേപിക്കാനാഗ്രഹിക്കുന്ന കേരളത്തിലെ സവര്‍ണ്ണ മാടമ്പികളുടെ വാദമാണ് ശ്രീധരന്‍ പിള്ള ആദ്യം പറഞ്ഞതും പിന്നീട് ഇന്തയിലെ മസ്ലീങ്ങളെല്ലാം കുഴപ്പക്കാരാണെന്നു അഭിപ്രായമുള്ള സവര്‍ണ്ണ മാടമ്പികള്‍ ആവര്‍ത്തിക്കുന്നതുമായ മുകളിലെ വായ്ത്താരി..
    7 hours ago · Unlike · 15

    ReplyDelete
  2. ഈ ലോകത്ത് ജീവിക്കാന്‍ വേണ്ടി പഠിക്കുകയും പണിയെടുക്കുകയും ചെയ്യുമ്പോള്‍ നാം ഇവിടെ എന്നെന്നും കഴിയേണ്ടവരാണ് എന്നും, പരലോകമോക്ഷത്തിനുവേണ്ടി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ നാളെത്തന്നെ മരിച്ചുപോകേണ്ടവരാണ് എന്നും നാം കരുതണം’ (പ്രവാചക വചനം).‘I was once like you, you will become once like me’
    (നാഗാലാന്‍ഡിലെ പള്ളിസെമിത്തേരിയിലെ ഒരു ശവക്കല്ലറയില്‍ എഴുതിവെച്ചിരിക്കുന്നത്!) രണ്ടും രണ്ടായിരിക്കെ ഒരര്‍ഥത്തില്‍ ‘ഒന്നു’മാണ്!(K.E.N)

    ReplyDelete
  3. ആദര്‍ശനിഷ്ഠയും വിപ്ലവ ബോധവുമുള്ള യുവാക്കള്‍ കര്‍മ ധീരരായി മുന്നോട്ടുവന്നാല്‍ അവരുടെ കരുത്ത് അജയ്യമായിരിക്കുമെന്ന് സോളിഡാരിറ്റിക്ക് ഉറപ്പുണ്ട്. അവര്‍ക്കുമുമ്പില്‍ പിശാചിന്റെ പട്ടാളങ്ങള്‍ക്ക് മുട്ടുവിറക്കും. അനീതിയുടെ കോട്ടയും കൊത്തളങ്ങളും വിളറി വീഴും. തിന്മയുടെ മഹാമേരുക്കള്‍ പിളര്‍ന്നുമാറും. കാലത്തിനുമേല്‍ അവര്‍ വിപ്ലവത്തിന്റെ മുദ്രചാര്‍ത്തും. ഇതാണ് ചരിത്രത്തിന്റെ പാഠം. ഇതുതന്നെയാണ് സോളിഡാരിറ്റിയുടെ അനുഭവവും.
    സമരങ്ങളുടെ തീച്ചൂളയിലേക്ക് പിറന്നുവീണ സംഘടനയാണ് സോളിഡാരിറ്റി. മുതലാളിത്തത്തോടാണ് സോളിഡാരിറ്റിയുടെ ഒന്നാമത്തെ സമരം. ലോകത്തിന്റെ സകല നന്മകളുടെയും കടക്കല്‍ കത്തിവെക്കുന്ന പിശാചാണ് ഇന്നത്തെ മുതലാളിത്തം എന്ന് സോളിഡാരിറ്റി വിശ്വസിക്കുന്നു. ലോകത്തെ അടക്കിഭരിക്കാനും അടിമപ്പെടുത്താനുമുള്ള മുതലാളിത്ത കുതന്ത്രമാണ് ആഗോളവല്‍ക്കരണ പദ്ധതികളെന്ന് നാം മനസ്സിലാക്കുന്നു.

    ReplyDelete