Tuesday, December 27, 2011

my picture

salim chenganath comments...

Salim Chenganath Niyaz RazackAfzal Iub കമ്മ്യൂണിസ്റ്റ്‌ കാരായ ചില മുസ്ലിം വിദ്യാര്‍ഥികള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി സംഘടനയിലേക്ക് വന്നതിനു ശേഷം ഞങ്ങളോടൊപ്പം നാട്ടില്‍ തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി. സാമ്രാജ്യത്തത്തിന്റെ ചൂഷണങ്ങളും കമ്മ്യുണിസത്തിന്റെ പരാജയവും റഷ്യയുടെ പതനവും അമേരിക്കക്ക് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന തിരിച്ചടികളും ഒക്കെ ആയിരുന്നു വിഷയം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പ്രസ്ഥാനമായി ഇസ്ലാമിന്റെ സമ്പൂര്ണ സമര്‍പ്പണ ത്തോടെ തെരുവുനാടകം അവസാനിച്ചു. (ഏകദേശം നാം ലോകത്ത് കണ്ട കാര്യങ്ങള്‍))).) ആയിരുന്നു വിഷയം)......

വിഷയം പള്ളി കമ്മിറ്റിയിലും അതിനു മുന്‍പ് വീടുകളിലെ കമ്മിറ്റിയിലും എത്തി. ചെണ്ട കൊട്ടിയതിനു എന്നെയും എന്റെ ജേഷ്ടനെയും ഒരു ദിവസം വാതില്‍ അടച്ചു വീട്ടില്‍ നിന്നും പുറത്താക്കി. (മാരാര്‍ മാര്‍ക്ക് ഈ വീട്ടില്‍ എന്ത് കാര്യം എന്നായിരുന്നു ഉപ്പ പറഞ്ഞത്).

രണ്ടു ദിവസം കഴിഞ്ഞു പ്രവര്‍ത്തകര്‍ കണ്ടു മുട്ടിയപ്പോള്‍ സങ്കടത്തോടെ ഒരാള്‍ പറഞ്ഞു.
"നമസ്കരിക്കാതിരുന്ന, നോമ്പ് നോല്‍ക്കാതിരുന്ന ഞാന്‍ ഇതേ തെരുവില്‍ ഇസ്ലാമിനെയും ശരീ അത്തിനെയും വിമര്‍ശിച്ചു നാടകം കളിച്ചിട്ടുണ്ട്, വീടോ പള്ളിയോ എതിര്‍ത്തിട്ടില്ല. ഇന്നിപ്പോള്‍ അതെ ഇസ്ലാമിന് വേണ്ടി തെരുവുനാടകം കളിച്ചപ്പോള്‍ വീട്ടിലും പള്ളിയിലും വിമര്‍ശനം. ഇതെന്തൊരു ഇസ്ലാമാണ്.....)"

അതെ ഇതെന്തൊരു ഇസ്ലാമാണ്. ഹോള്ളി വുഡ് മുതല്‍ മല്ലു വുഡ് വരെയുള്ള ഇസ്ലാമിനെയും മുസ്ലിംകളെയും വിമര്‍ശിക്കുന്ന സിനിമകള്‍ കണ്ടു കയ്യടിച്ചവര്‍
അതെ സിനിമ ഉപയോഗിച്ച് ഇസ്ലാമിനെ പ്രതിനിധീകരിക്കാനും പ്രധിരോധിക്കാനും ശ്രമിക്കുന്നതിനെ പരിഹസിക്കുന്നു.

ഒരു കാര്യം ഉറപ്പ്. ഇവരൊക്കെ പ്രവാചകന്മാരുടെ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ വിശുദ്ധ ഖുര്‍ ആനെയും മുഇജിസത്തുകളെയും വിമര്‍ശിച്ചേനെ. കാരണം വികല സാഹിത്യവും മദ്യാസക്തിയില്‍ മുങ്ങിയ അറേബ്യന്‍ കവിതയും വിളയാടിയിരുന്ന കാലത്തല്ലേ ശുദ്ധ സാഹിത്യ കാവ്യ ശില്പമായ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അള്ളാഹു ഇസ്ലാമിനെ സമ്പൂര്ണമായി അവതരിപ്പിച്ചതും ഇസ്ലാമികെതരങ്ങളെ പ്രതിരോധിച്ചതും തോല്‍പ്പിച്ചതും.

ആഭിചാരങ്ങള്‍ നടത്തിയിരുന്ന സമൂഹത്തില്‍ ഒരു 'വടിയുമായി' നേരിടാന്‍ വന്ന പ്രവാചകന്‍ മൂസാ നബിയുടെ കാര്യം ഇവരുടെ മുന്നില്‍ പറയുകയും വേണ്ട.

ഒരു സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന ഉപകരണങ്ങള്‍ കൊണ്ട് പ്രബോധനം നിര്‍വഹിക്കുക, ഇത് പ്രവാചകന്മാര്‍ കാണിച്ചു തന്ന ലളിതമായ സത്യമാണ്.

പ്രസംഗവും പ്രസിദ്ധീകരണവും സിഡിയും വീഡിയോയും സമ്മേളനവും കേരളയത്രകളും ഒക്കെ നടത്തി ഇസ്ലാമിനെ പ്രബോധനം ചെയ്യുന്നില്ലേ.
ഇവകളൊക്കെ ഇസ്ലാമിന്നുവേണ്ടി ഉപയോഗപ്പെടുത്താമെങ്കില്‍ സിനിമയോട് മുഖം തിരിച്ചു നില്‍ക്കുന്നതിനു എന്ത് ന്യായമാണുള്ളത്. ഇതൊന്നും കാണാതെ വൃത്തികെട്ട വിമര്‍ശനങ്ങളുമായി വന്നിരിക്കുന്നു......

(ജമാഅത്തെ ഇസ്ലാമിക്ക് കിട്ടിയ മുഇജിസത്താണോ സിനിമ എന്ന വെടിക്ക് ഇപ്പോഴേ തട ഇടുന്നു!)...
Sunday at 6:53pm ·  ·  26

Thursday, December 22, 2011

salim chenganath

  • Salim Chenganath 
    ‎@Ashraf Kannamangalam സാമൂഹ്യ വിമര്‍ശനം നടത്തുന്ന ആളുകള്‍ വ്യക്തിപരമായ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം തരേണ്ടതുണ്ട്. 
    എല്ലാം 'ഹിജാബിന്റെ ആയത്ത്' ഇറങ്ങിയതിനു ശേഷമുള്ള സംഭവങ്ങള്‍ ആണ്. 

    ജിദ്ദയിലേക്കുള്ള വിമാനത്തില്‍ അന്യ സ്ത്രീകളായ എയര്‍ ഹോസ്ടസ്സുമാരുടെ കൂടെ യാത്ര ചെയ്യുമ്പോഴും അവര്‍ വിളമ്പി തന്ന ഭക്ഷണം കഴിക്കുമ്പോഴും, ഒരിക്കല്‍ പോലും നബിയുടെ സുന്നത് സംരക്ഷിക്കാന്‍ താഴോട്ട് എടുത്തു ചാടി ശഹീദ് ആവാന്‍ നിങ്ങള്ക്ക് തോനാതിരുന്നത് എന്തുകൊണ്ടാണ്. 

    കാലിക്കറ്റ് യുനിവേര്സിടിയില്‍ പഠിക്കുമ്പോള്‍ നിങ്ങള്‍ 'ഇദ്ദ' ഇരിക്കുന്ന പോലെ മറയില്‍ ഇരുന്നായിരുന്നോ പഠിച്ചിരുന്നത്. നിങ്ങള്ക്ക് വേണ്ടി ഗവണ്മെന്റ് പ്രത്യേഗ പുരുഷ അധ്യപകന്മാരെ പോസ്റ്റ്‌ ചെയ്തിരുന്നോ. 

    സൌദിയില്‍ പോലും ഭരണ തലങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ ഭരണകൂടം തീരുമാനിച്ച സ്ഥിതിക്ക് നിങ്ങള്‍ ഇനിയും ആ ഇസ്ലാമിക ശരീഅത്തിന്റെ കീഴില്‍ ജോലി ചെയ്യുന്നതിന് എന്ത് ന്യായീകരണം ആണ് ഉള്ളത്. ഏതെങ്കിലും ഉരുവില്‍ ദുബായ് കടപ്പുറം വഴി നാട്ടില്‍ തിരിച്ചെത്തിയാലും, പ്രതിഭ പാട്ടീല്‍ അല്ലെ നമ്മുടെ രാഷ്ട്രപതി, എന്ത് ചെയ്യും. 

    ചിത്ര, സുജാത, ശ്രേയ ഘോഷല്‍ ഇവരുടെ ആരുടെയെങ്കിലും പാട്ടോ, ഇന്ത്യവിഷന്‍ ചാനലിലെ വീണ, മനോരമ ചാനലിലെ ഷാനി പ്രഭാകര്‍ ഇവരില്‍ ആരുടെ യെങ്കിലും ടെലിവിഷന്‍ പ്രോഗ്രാമോ കണ്ണ് കൊണ്ട് കാണുകയോ കാത് കൊണ്ട് കേള്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നാളെ അല്ലാഹു വിന്റെ മുന്‍പിന്‍ നിങ്ങള്‍ എന്താണ് അതിനു ഉത്തരം പറയുക. 

    ഗൈനകോളജി പഠിച്ച പുരുഷ ഡോക്ടര്‍ക്ക്‌ നിങളുടെ ശരീഅത്തിലെ ശിക്ഷ എന്താണ്. 

    പുരുഷന്മാര്‍ക്ക് മാത്രമുള്ള അടുത്ത ഹജ്ജ് എന്നാണു....
    Tuesday at 1:07pm ·  ·  17

Wednesday, August 10, 2011

ചതുപ്പില്‍ ചില ആമ്പല്‍ പൂക്കള്‍


ഇന്ത്യ ലോകത്തെ വന്‍ സാമ്പത്തിക ശക്തിയാണെന്നഭിമാനിക്കുന്നുണ്ടെങ്കിലും ദയനീയമായ മറുവശമുണ്ടതിന്. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ദുരിതക്കയങ്ങള്‍ ഈ വളര്‍ച്ചയുടെ പൊലിമ കെടുത്തിക്കളഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പുരോഗതിയെപ്പറ്റി ഒറ്റവാക്കില്‍ പറയാവുന്നത് 'മന്തുകാലിന്റെ വളര്‍ച്ച' എന്നായിരിക്കും. സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ കൊഴുക്കുന്നു. ദരിദ്ര കോടികളുടെ ദുരിതനരകം കൂടുതല്‍ ഭയാനകരൂപം പ്രാപിക്കുന്നു.
 
ചതുപ്പില്‍ ആമ്പല്‍പ്പൂക്കളാണ് ഇന്ത്യയിലെ സമ്പന്ന വര്‍ഗം. ചുറ്റും ദരിദ്രപ്പടയാണ്. വിശാലമായ ചതുപ്പിലാണ് മഹാഭൂരിപക്ഷം വരുന്ന ഏഴകള്‍ ജീവിതം തള്ളിനീക്കുന്നത്. മതിയായ ആഹാരമില്ലാതെ, കുടിക്കാന്‍ ശുദ്ധജലമില്ലാതെ, ആവശ്യമായ ചികിത്സ കിട്ടാതെ, ഫലപ്രദമായ വിദ്യാഭ്യാസം ലഭിക്കാതെ, ഭദ്രമായ പാര്‍പ്പിടമില്ലാതെ ദരിദ്ര കോടികള്‍. മഹാ നഗരങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ജന്തുക്കളുടെയും മനുഷ്യരുടെയും വിസര്‍ജ്യങ്ങള്‍ ചീഞ്ഞളിഞ്ഞ് നാറുന്ന ചേരികളില്‍ ഇഴയുന്ന കീടങ്ങള്‍. എല്ലും തോലുമായ കുഞ്ഞുങ്ങളുടെയും ഈത്തപ്പഴത്തണ്ടു പോലെ വളഞ്ഞുകുത്തിയ സ്ത്രീക്കോലങ്ങളുടെയും നരക സാമ്രാജ്യം. ചുമച്ച് ചുമച്ച് രക്തം തുപ്പുന്ന വൃദ്ധക്കോലങ്ങള്‍. വ്യവസായ ഭീമന്മാര്‍ക്ക് തോന്നുമ്പോള്‍ ദൂരേക്ക് കോരിക്കളയേണ്ട ചണ്ടികള്‍. ഗെയിംസ് മാമാങ്കങ്ങള്‍ക്ക് കേളികൊട്ടുയരുമ്പോള്‍ അകലേക്ക് ആട്ടിപ്പായിക്കേണ്ട സ്ഥലം മുടക്കികള്‍. വി.ഐ.പികള്‍ വരുമ്പോള്‍ കണ്‍വെട്ടത്തുനിന്ന് നോക്കെത്താദൂരത്തേക്ക് കോരിവലിച്ചെറിയേണ്ട അശ്രീകരങ്ങള്‍. ആകാശവിസ്മയങ്ങളിലേക്ക് കുതിച്ചുയരുന്ന റോക്കറ്റുകളെ നോക്കി ആഹ്ലാദിച്ച് കൈയടിക്കുന്ന ഭരണാധികാരികള്‍ ഓര്‍ക്കാറുണ്ടോ ഈ പാതാളനരകങ്ങള്‍?
 
പുരോഗതിയുടെ ഗുണം താഴെത്തട്ടിലുള്ളവര്‍ക്കു കിട്ടണം എന്നാണ് ഗാന്ധിജി പറഞ്ഞത്. ഇന്ത്യയുടെ അവസ്ഥ മറിച്ചാണ്. വികസനം എന്നുകേള്‍ക്കുമ്പോള്‍ പാവപ്പെട്ടവന്‍ ഞെട്ടുന്നു. അവന്റെ  പാര്‍പ്പിടവും ഉപജീവന മാര്‍ഗങ്ങളും മക്കളുടെ വിദ്യാഭ്യാസവും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും തട്ടിത്തെറിപ്പിക്കുന്ന ദുര്‍ഭൂതമാണ് വികസനം എന്നതാണ് അവരുടെ അനുഭവ പാഠം.
 
പാര്‍പ്പിടത്തിനും തൊഴിലിനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും വേണ്ടി മുറവിളികൂട്ടുന്ന ദരിദ്രരുടെ വര്‍ഷങ്ങളായുള്ള വിലാപം മന്ത്രിമാരുടെ കാതില്‍ പതിയുകയില്ല. പതിഞ്ഞാലും തീരുമാനങ്ങള്‍ ഉണ്ടാവില്ല. ഉണ്ടായാലും  അന്തിമവിധി 'ഫണ്ടില്ല' എന്നായിരിക്കും. ആദിവാസികളെയും ഭൂമിയില്ലാത്ത മറ്റു ദരിദ്ര നാരായണന്മാരെയും കുടിയിരുത്താന്‍ ഭൂമിയില്ലെന്നു കൈമലര്‍ത്തുന്ന ഭരണകൂടം വ്യവസായ ഭീമന്മാര്‍ക്ക് കെട്ടിടങ്ങളും വില്ലകളും ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളും പണിയാന്‍ ഇഷ്ടം പോലെ ഭൂമി സ്വര്‍ഗത്തുനിന്ന് ഇറക്കിക്കൊണ്ടുവരും. ഭരണവും വികസനവും സമ്പന്നര്‍ക്കുള്ളതാണ്. വികസനത്തിന്റെ എച്ചില്‍ തിന്നേണ്ടവരോ വികസനത്തിന്റെ ഇരകളോ ആണ് ദരിദ്ര വിഭാഗം.
 
ഏതെങ്കിലും പുറമ്പോക്കില്‍ വ്യവസായം തുടങ്ങണമെന്ന് മുതലാളിക്ക് മോഹമുദിച്ചാല്‍ മന്ത്രിമാരെ വിവരമറിയിക്കുകയേ വേണ്ടൂ. പിന്നെ പാവങ്ങളെ തുടച്ചുനീക്കേണ്ട ചുമതല സര്‍ക്കാറിന്റേതാണ്. മറ്റൊരിടത്തും ജീവിക്കാന്‍ ഇടം കിട്ടാത്തതിനാല്‍ പുറമ്പോക്കില്‍ ചാപ്പ കെട്ടി കീടങ്ങളെപ്പോലെ കഴിയുന്ന പട്ടിണിക്കോലങ്ങളെയാണ് മുതലാളിമാര്‍ക്ക് വേണ്ടി അടിച്ചോടിക്കുന്നത്. ജെ.സി.ബിയും ബുള്‍ഡോസറും മറ്റു ആധുനിക തകര്‍ക്കല്‍ രാക്ഷസന്മാരും ഘോഷയാത്രയായി വന്ന് ഇവറ്റകളുടെ കുടിലുകളും ചട്ടിയും കഞ്ഞിയും കലവും തച്ചുടച്ച് ഇളക്കിമറിച്ച് നിലംപരിശാക്കുന്നു. ശബ്ദമുയര്‍ത്തിയാല്‍ അടിച്ചൊതുക്കുക, ചോദ്യം ചെയ്താല്‍ ചതച്ചരക്കുക, പ്രതിഷേധിച്ചാല്‍ തുറുങ്കിലടക്കുക- ഭീകരമാണ് ഭരണയന്ത്രങ്ങളുടെ സംഹാര രീതികള്‍. ബംഗാളിലും കിനാലൂരിലും ലാത്തികളും തോക്കുകളുമാണ് ജനങ്ങളോട് സംസാരിച്ചത്.
 
ലോക കമ്പോളത്തില്‍ ഇന്ത്യ സമ്പന്നതയുടെ വര്‍ണത്തൂവലുകളുമായി ഉയരത്തില്‍ പറക്കുമ്പോഴും ജനസംഖ്യയില്‍ മുക്കാല്‍ ഭാഗവും ഇങ്ങ് താഴെ പുഴുക്കളെപോലെ ഇഴയുകയാണ്. ജനസംഖ്യയുടെ 72 ശതമാനത്തിനും 20 രൂപയില്‍ താഴെയാണ് വരുമാനം എന്നാണ് അര്‍ജുന്‍ സെന്‍ഗുപ്ത കമീഷന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ 39 ലക്ഷം ദരിദ്ര കുടുംബങ്ങളുണ്ടെന്നാണ് കേരള സര്‍ക്കാറിന്റെ കണക്ക്.
 
ഇന്ത്യയെ ബാധിച്ച പുഴുത്ത വ്രണങ്ങള്‍ വികൃതവും ഭയാനകവുമാണ്. ഭരണത്തിന്റെ രക്തധമനികളിലാകെ പടര്‍ന്നു പിടിച്ച അഴിമതിരോഗം അന്താരാഷ്ട്ര തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയിരിക്കുന്നു. വിദേശ ബാങ്കുകളിലുള്ള, ഇന്ത്യയിലെ കള്ളപ്പണക്കാരുടെ വിവരം വ്യക്തമാക്കാന്‍ മടിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടുകയാണ്. ഭീകരരെന്നാരോപിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നു. തെളിവുകളല്ല, ഉന്നതങ്ങളിലെ ഊഹങ്ങളാണ് ന്യായം. നീതിയുടെ തുലാസ് ചെരിഞ്ഞാണ് നില്‍ക്കുന്നത്. ആദിവാസികള്‍ക്ക് ചികിത്സ നല്‍കിയ ബിനായക്‌സെന്നിന് ജയില്‍. സത്യാന്വേഷണത്തിനിറങ്ങിയ തെഹല്‍ക ലേഖിക ഷാഹിനക്ക് പോലീസ് കുരുക്ക്. ഒമ്പതു കൊല്ലം വെറുതെ ജയിലിലിട്ടു പീഡിപ്പിച്ച രോഗിയായ മഅ്ദനിക്ക് വീണ്ടും ജയില്‍. സംഘ്പരിവാര്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ പേരില്‍ തടവും പീഡനങ്ങളുമനുഭവിക്കുന്നത് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കരളലിയിക്കുന്ന കോലങ്ങളായി കണ്‍മുന്നില്‍ ഇഴയുമ്പോഴും വിഷദല്ലാളന്മാര്‍ക്ക് ഓശാന പാടുന്ന മന്ത്രിമാര്‍! വോട്ടവകാശം വിനിയോഗിച്ചതിന്റെ പാപഭാരം പേറുകയാണ് നിസ്സഹായരായ ജനം.
 
ജനങ്ങള്‍ ക്യൂ നിന്ന് വോട്ടു നല്‍കി ജയിപ്പിച്ച ജനനേതാവ് ഏകാധിപതിയെ പോലെ സംസാരിക്കുന്നു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന കാഴ്ചകള്‍ അരങ്ങേറുന്നു. 'നാവടക്കൂ, പണിയെടുക്കൂ' എന്ന് പണ്ടൊരു ആജ്ഞയുണ്ടായി. 'അണക്കെട്ടു വരുന്നൂ, മുങ്ങിമരിക്കാന്‍ ഒരിങ്ങിക്കൊള്ളൂ' എന്നാണ് പിന്നീട് കേട്ടത്. 'റോഡ് വരുന്നൂ, വീടു വിട്ടിറങ്ങൂ' എന്നാണ് പുതിയ ഓര്‍ഡര്‍.
 
മനുഷ്യത്വപരമായ കാഴ്ചപ്പാടുകളും നീതിപൂര്‍വമായ തീരുമാനങ്ങളും അന്യമായ ജനാധിപത്യം ഏകാധിപത്യത്തേക്കാള്‍ നിഷ്ഠുരമായിരിക്കും.