Saturday, April 7, 2012

ഉമ്മന്‍ ചാണ്ടി ഈ-മെയില്‍ ചോര്‍ത്തിയ ലീഗ് പ്രമുഖര്‍ ഇവര്‍..

അഞ്ചാം മന്ത്രി വിവാദവും, ലീഗ് നേതാക്കളുടെ ഈ-മെയില്‍ ചോര്തിയതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?.

ഉമ്മന്‍ ചാണ്ടി ഈ-മെയില്‍ ചോര്‍ത്തിയ ലീഗ് പ്രമുഖര്‍ ഇവര്‍..

പീ.വീ.അബ്ദുല്‍ വഹാബ്. പാര്ലമെന്റ് അംഗം.

ലീഗ് അനുകൂല മത നേതാവ്, ദക്ഷിണ കേരള ജമിയതുല്‍ ഉലെമാ നേതാവായ കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവിയുടെ മകന്‍ ജുനൈദ്.

ലീഗ് എക്സികുടീവ് സമിതി അംഗം റഷീദ്‌ വയനാട്‌.

കോട്ടയം ജില്ലാ ലീഗ് നേതാവ് കെ.എല്‍.ഫൈസല്‍.

തൃശൂരിലെ ലീഗ് പ്രമുഖന്‍ ഹനീഫ്‌ കാരക്കാട്.

മലപ്പുറം പുന്നക്കാദ്‌ മുന്‍ പഞ്ചായത്ത് അന്ഗവും ലീഗ് പ്രാദേശിക നേതാവുമായ ഹംസ.

പീ.വീ.അബ്ദുല്‍ വഹാബിന്റെ നിലമ്പൂരിലെ പീ.വീ.സ്കൂള്‍ അധ്യാപകനായ ഡോ.ഇസ ഹാക്ക്‌ പുല്ലന്കോട്.

കൊല്ലം ജില്ലാ നേതാവും, ദക്ഷിണ കേരള ജമിയതുല്‍ ഉലെമ മഹല്ല് സംയുക്ത സമിതി പ്രസിഡന്റുമായ അബ്ദുല്‍ അസീസ്‌.

ലീഗ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ഹുമയൂണ്‍ കബീര്‍.

മലപ്പുറം ജില്ലാ നേതാവ് അബ്ദുല്‍ ഗഫൂര്‍ വേങ്ങര...

മുജാഹിദ്‌ കണ്ണൂര്‍ ജില്ലാ നേതാവ് ഇസഹാക്‌ മദനി.

ചന്ദ്രിക തിരുവനന്ത പുറം ലേഖകനും, സജീവ ലീഗുകാരനുമായ അബു മേടയില്‍...

ഇനിയും എത്രയോ...എത്രയോ.....



ഇത്രയും ലീഗ് നേതാക്കള്‍ സിമി ബന്ധമുള്ള ഭീകരവാടികലാണോ?.

"മുഖം മൂടി"

"മുഖം മൂടി", "ആട്ടിന്‍ തോലണിഞ്ഞ ചെന്നായ" തുടങ്ങിയ പഥാവലികള്‍ ഇല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമി വിമര്‍ശകര്‍ എന്ത് ചെയ്യുമായിരുന്നു എന്ന് 
ഞാന്‍ പലപ്പോഴും ആലോചിട്ടുണ്ട്. ... വെറുതെ ഇത്തരം ഉണ്ടയില്ലാ വെടികള്‍ വെച്ചത് കൊണ്ട് കാര്യമില്ല...
ഇതൊക്കെ ഏതു ഉമ്മന്‍ ചാണ്ടിക്കും പറയാന്‍ പറ്റുന്ന കാര്യമാണ്..
ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ വസ്തു നിഷ്ടമാവണം..അല്ലെങ്കില്‍ ജനം അതിനു ഹമീദ് ചേന്ദമങ്ങല്ലൂരിന്റെ വാക്കുകളുടെ വിലയെ കൊടുക്കൂ....
മുപ്പതു കൊല്ലമായി മൂപ്പര്‍ ഈ "മുഖം മൂടി " പ്രയോഗം തുടങ്ങിയിട്ട്,,,, അതിന്റെ പുരോഗതി എന്താണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ "മുഖം മൂടി" വരെ എത്തി
എന്ന് പറയേണ്ടി വരും. അതായത്, ഒരിഞ്ചു മുന്നോട്ടു നീക്കുവാന്‍ സാധിച്ചിട്ടില്ല...
അമ്പതു കൊല്ലത്തോളം ഒരു ഭീകര പ്രസ്ഥാനം സമാധാനത്തിന്റെ മുഖം മൂടി യിട്ട് നടക്കുന്നു എന്ന് പറഞ്ഞാല്‍ ആ പറയുന്ന ആളുകള്‍ അവരുടെ മാനസിക നില
ഊളമ്ബാറയിലോ കുതിരവട്ടതോ ചെന്ന് പരിശോധിച്ച് തക്ക ചികിത്സ ചെയ്യുകയാണെങ്കില്‍ കേരളത്തിലെ സാംസ്കാരിക മലിനീകരണം കുറക്കാന്‍ അത് തെല്ലൊന്നുമല്ല
സഹായിക്കുക ...
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ പത്തമ്പത് കൊല്ലമായി ഇന്ത്യന്‍ മണ്ണിലുണ്ടു...
.അതിന്റെ പ്രസിദ്ധീകരണങ്ങള്‍ ഇപ്പോഴും മാര്‍കെറ്റില്‍ ലഭ്യമാണ്..
ഭരണ ഗടന നിങ്ങളുടെ വിരല്‍ തുംബിലുണ്ട് ....
നേതാക്കളുടെ വാക്കുകള്‍ ഇപ്പോഴും ഈ അന്തരീക്ഷത്തില്‍ മായാതെ നില്‍ക്കുന്നുണ്ട്....
.ഇന്ന് വരെ ഒരു പെറ്റി കേസ് പോലും ജമാതിനെതിരെയോ അതിന്റെ പ്രാവര്തകര്‍ക്കെതിരെയോ തെളിയിക്കപ്പെട്ടിട്ടില്ല...
ഈ ആരോപണം ഉന്നയിക്കുന്നവര്‍ എന്ത് കൊണ്ട് കോടതിയില്‍ പോവുന്നില്ല...
.ഇതൊക്കെ ഇന്ത്യന്‍ നിയമ പ്രകാരം കുറ്റകരമല്ലേ...
പോയാല്‍ കോടതി ചെലവും പോരാത്തതിന് ജഡ്ജി യുടെ വായില്‍ നിന്ന് നല്ല സംസ്ക്രതവും കേള്‍ക്കാം എന്ന് ഇത്തരക്കാര്‍ക്ക് ഉറച്ച ബോധ്യമുണ്ട്,..

അത് കൊണ്ട്, ജമാത് വിമര്‍ശകരേ...
നിങ്ങള്‍ ഇത് തുടര്‍ന്നാല്‍ ജമാഅത്തെ ഇസ്ലാമിക്ക്‌ ഒരു ചുക്കും സംഭവിക്കില്ല
പട്ടികള്‍ കുരച്ചാല്‍ ഒന്ന് കുനിയേണ്ട ബുദ്ധിമുട്ട് മാത്രമേ ജമാത്തെ ഇസ്ലാമിക്ക് ഉള്ളൂ എന്ന് മനസ്സിലാക്കുക .

Sunday, March 4, 2012

ഓ. അബ്ദുറഹ്മാന്‍ അഭിമുഖം പച്ചക്കുതിര മാസിക.

മലയാളി മുസ്‌ലിം സാക്ഷരതയുടെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിനു കാരണമായിത്തീര്‍ന്നു എന്നതാണ് ‘മാധ്യമം’ പത്രത്തിന്റെ പ്രസക്തി. ആധുനികതയെ സര്‍ഗ്ഗാത്മകമായി അഭിമുഖീകരിക്കാനും ഉള്ളടക്കത്തിലും അവതരണത്തിലും ചില പുതിയ അടയാളപ്പെടുത്തലുകള്‍ നടത്താനും ആ പ്രസിദ്ധീകരണം ശ്രമിച്ചു. അപ്പോള്‍തന്നെ ‘ആധുനികതയുടെ ചുവന്ന വാല്‍’ എന്നൊക്കെ പറയുന്നതുപോലെ ‘മതമൗലികവാദത്തിന്റെ വാല്‍’ ആ പത്രത്തിനുള്ളതായി പല കോണുകളില്‍നിന്നും വിമര്‍ശനമുണ്ടാവുകയും ചെയ്യുന്നു. സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സ്‌കൂപ് ആയിരുന്നുമാധ്യമം വാരികയിലൂടെ വിജു വി. നായര്‍ പുറത്തുകൊണ്ടുവന്ന ഇ-മെയില്‍ വിവാദം. അതു പൗരാവകാശങ്ങള്‍ക്കും പൗരന്മാരുടെ സ്വകാര്യതയ്ക്കും മേലെയുള്ള നഗ്നമായ കൈയേറ്റമായും, മറ്റൊരു നിലയില്‍ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാനുള്ള ‘മാധ്യമ’ത്തിന്റെ ശ്രമമായും വ്യത്യസ്ത തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സമീപകാലത്ത് നമ്മുടെ പൊതുസമൂഹവും മുഖ്യധാര മാധ്യമങ്ങളും ഏറ്റുപിടിച്ച ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ ഒരു വിഷയത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാനുമായി നടത്തുന്ന ദീര്‍ഘസംഭാഷണം. കേരളത്തിലെ തലമുതിര്‍ന്ന ഒരു പത്രാധിപര്‍ സ്വന്തം മാധ്യമത്തെയും മറ്റു മാധ്യമങ്ങളെയും മുസ്‌ലിം സാമുദായികതയെയും വിശകലനം ചെയ്യുന്നു, വിചാരണയും. അതിലെ പ്രസക്ത ഭാഗങ്ങള്‍ .
ഒ അബ്ദുറഹ്മാന്‍
ഒ അബ്ദുറഹ്മാന്‍
താഹ മാടായി: മാധ്യമം വാരിക പുറത്തുകൊണ്ടുവന്ന ഇ-മെയില്‍ വിവാദം പൊതുസമൂഹത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. അതുവഴി ഭരണകൂടത്തിന്റെ ഒരു ‘നോട്ടപ്പുള്ളി’യായി മാധ്യമം മാറുകയും ചെയ്തു. ഇ-മെയില്‍ വിവാദത്തിലൂടെ ഒരു സാമുദായികപ്രശ്‌നമാണോ അതല്ല പൗരാവകാശപ്രശ്‌നമാണോ മാധ്യമം മുന്നോട്ടുവെക്കാന്‍ ശ്രമിച്ചത്?
ഒ.അബ്ദുറഹ്മാന്‍ :  ഒന്നാമത്തത് പൗരാവകാശപ്രശ്‌നം തന്നെയാണ്. ഇന്ത്യയിലെ ഏതു പൗരനും മനുഷ്യാവകാശപരവും ജനാധിപത്യപരവുമായ ഒരു സ്വാതന്ത്ര്യവും അധികാരവുമുണ്ട്. അവരുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്നത് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണ്. ഈ പ്രശ്‌നമാണ് ശക്തമായി ആ പ്രശ്‌നത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചത്. രണ്ടാമത് പറയാവുന്ന കാര്യം, ആഗോളരംഗത്ത് ഒരുതരത്തിലുള്ള മുസ്‌ലിംവേട്ട നടക്കുന്നുണ്ട്. പ്രത്യേകിച്ചും അമേരിക്കന്‍/ഇസ്രായേല്‍ സഖ്യരാഷ്ട്രങ്ങളില്‍. ആ വേട്ടയില്‍ ഇന്ത്യന്‍ ഭരണകൂടവും അന്വേഷണ ഏജന്‍സികളും ഒരു പരിധിവരെ പങ്കാളികളാവുന്നുണ്ട എന്നതാണ് ഗുരുതരമായ സംശയം. അല്ലാതെ സാമുദായിക വര്‍ണ്ണം നല്കാന്‍ വേണ്ടിയല്ല. ഇ-മെയില്‍ ചോര്‍ത്താന്‍ കൊടുത്ത ലിസ്റ്റില്‍ 258 പേരും മുസ്‌ലിങ്ങളാണ്. അതില്‍ കുഴപ്പമില്ല. അതില്‍ പക്ഷേ, ഒരു കത്ത് വെച്ചിരിക്കയാണ്. ‘സിമി’ ബന്ധം ആരോപണമാണ് അതിലുന്നയിച്ചിരിക്കുന്നത്. നിരോധിക്കപ്പെട്ട ഒരു സംഘടനയിലുള്ളവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. തീര്‍ച്ചയായും രാജ്യരക്ഷാപരമായ ആ ആവശ്യമായിരിക്കാമത്.എന്നാല്‍, ആ ലിസ്റ്റില്‍പ്പെട്ട വളരെയധികം പേര്‍ക്കും’സിമി’യുമായി യാതൊരു ബന്ധവുമില്ല. ‘സിമി’യെ നൂറു ശതമാനം വെറുക്കുന്നവര്‍പോലും ആ ലിസ്റ്റിലുണ്ട്. അങ്ങനെയുള്ളവരുടെ ഇ-മെയില്‍ചോര്‍ത്തുന്നത് അഭികാമ്യമല്ല എന്നാണ് ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചത്.
? ‘സിമി’ നിരോധിക്കപ്പെട്ട ഒരു സംഘടനയാണ്. പിന്നീട് അതില്‍ ഭൂതകാലത്തെന്നോ പ്രവര്‍ത്തിച്ചവര്‍ ജനാധിപത്യപരമായ ഒരു തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മുഖ്യധാരയില്‍ ലയിച്ചുചേര്‍ന്നാലും ‘സിമി’യുമായുള്ള ഭൂതകാലബന്ധത്തിന്റെ പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നതില്‍ താങ്കള്‍ ഒരു നീതിനിഷേധവും കാണുന്നില്ല? അപ്പോള്‍ ‘മാധ്യമ’വും മറ്റു മുഖ്യധാരാ മാധ്യമങ്ങളും പറയാന്‍ ശ്രമിക്കുന്നത് ഒന്നുതന്നെയല്ലേ?
$ തീര്‍ച്ചയായും വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. വാസ്തവത്തില്‍ ഞങ്ങളുദ്ദേശിച്ചത്, ‘സിമി’ നിരോധിക്കപ്പെട്ടിരിക്കയാണ്. അതിന്റെ പ്രവര്‍ത്തനങ്ങളുമായി ഇപ്പോഴും ആരെങ്കിലും സഹകരിക്കുന്നുണ്ടോ എന്നറിയില്ല. ‘സിമി’ നിരോധിക്കുന്നതിനുമുമ്പ് അതില്‍ പ്രവര്‍ത്തിച്ചവര്‍ പിന്നീട് മറ്റു സംഘടനകളില്‍ പ്രവര്‍ത്തിക്കുകയോ ഒരു സംഘടനാപ്രവര്‍ത്തനവുമില്ലാതെ മറ്റു ജോലികള്‍ ചെയ്യുകയോ ഉണ്ടാവാം… അങ്ങനെയുള്ളവരെ നിരന്തരം നിരീക്ഷിക്കുന്നതും ഇന്റലിജന്‍സ്‌വിവരങ്ങള്‍ ശേഖരിക്കുന്നതും ന്യായമാണെന്നോ ധാര്‍മ്മികമാണെന്നോ കരുതുന്നില്ല. എന്നാല്‍, ചിലരെങ്കിലും ‘സിമി’ ബന്ധം തുടരുന്നുണ്ടോ എന്ന് അന്വേഷിക്കരുത് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ.
? ഇ-മെയില്‍ വിവാദത്തെ മിക്കവാറും നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ ഒരു പൗരാവകാശപ്രശ്‌നമായിത്തന്നെ പിന്താങ്ങി. ‘മുഖ്യധാരാ പത്ര’ങ്ങള്‍ ആ പ്രശ്‌നത്തെ വേറൊരു രീതിയില്‍, ‘മാധ്യമ’ത്തിന്റേത് സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള ഒരു കുത്സിത നീക്കം എന്ന നിലയിലാണ് കണ്ടത്.
$ നമ്മള്‍ പറയുന്ന ഈ മീഡിയ കളൊന്നും സ്വതന്ത്രമല്ലല്ലോ. നമ്മുടെ പ്രമുഖപത്രങ്ങള്‍ യു.ഡി.എഫ്. ഗവണ്‍മെന്റിനെ പിന്താങ്ങുന്ന പത്രങ്ങളാണ്. യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്ന ഏതു പ്രശ്‌നത്തെയും ഉള്ളടക്കത്തിന്റെ ശരി തെറ്റുകള്‍ നോക്കാതെതന്നെ അവര്‍ എതിര്‍ക്കും. അത്തരമൊരു നിലപാടാണ് ഇ-മെയില്‍ വിവാദത്തെ കൈകാര്യം ചെയ്യുന്നതില്‍ കണ്ടത്. വളരെ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം നിര്‍ഭാഗ്യവശാല്‍ നമ്മുടെ മുഖ്യ അച്ചടിമാധ്യമങ്ങളില്‍ കാണാന്‍ കഴിയില്ല.
? അങ്ങനെയാണെങ്കില്‍ ‘മാധ്യമം’ എത്രത്തോളം സ്വതന്ത്രമായ പത്രമാണ്.
$ ‘മാധ്യമ’ത്തിന് അതിന്റെ ഓണര്‍ഷിപ്പുമായി ബന്ധപ്പെട്ട ചില യാഥാര്‍ത്ഥ്യങ്ങണ്ട്‌. ‘മാധ്യമം’ തുടങ്ങിയത് ഐഡിയല്‍ പബ്ലിക്കേഷന്‍ എന്നു പറയുന്ന ഒരു ട്രസ്റ്റാണ്. ഈ ട്രസ്റ്റിന് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ട്. അഥവാ അതിലെ പ്രവര്‍ത്തകര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ളവരാണ്. ഈ അര്‍ത്ഥത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ജിഹ്വയാണ് മാധ്യമം എന്ന വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. ഇതുപക്ഷേ, ‘മാധ്യമം’ വളരെ ഗൗരവമായി എടുക്കുന്നില്ല. ഈ ട്രസ്റ്റുതന്നെ മാധ്യമത്തോടെടുക്കുന്ന സമീപനം ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ തത്ത്വങ്ങളാവട്ടെ പരസ്യമായി പ്രസ്താവിച്ചതുമാണ്. ഒന്ന്, രാജ്യാന്തര തലത്തില്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ സമീപനമായിരിക്കും അത് സ്വീകരിക്കുക. അതുപോലെ മനുഷ്യാവകാശലംഘനങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും അത് തുറന്നെതിര്‍ക്കും. ദേശീയ തലത്തില്‍ മതേതരത്വത്തോടും ജനാധിപത്യത്തോടും അനുകൂലമായി അതിനെ ശക്തിപ്പെടുത്താനുതകുന്ന സമീപനമായിരിക്കും ‘മാധ്യമം’ സ്വീകരിക്കുക. അതുപോലെ പീഡിത-മര്‍ദ്ദിത ജനവിഭാഗങ്ങള്‍, പിന്നോക്ക സമുദായം, ദലിതര്‍ , ആദിവാസികള്‍—ഇവര്‍ക്ക് പ്രത്യേക പരിഗണന നല്കി അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കൊ്യുുവരാന്‍ ശ്രമിക്കും… ഈ തരത്തിലുള്ള തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പത്രം സ്വതന്ത്രമാണ്. അതുകൊ്യു് ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ ‘മാധ്യമ’ത്തില്‍ വന്നുകൂടാ എന്ന ഒരു നിയന്ത്രണവുമില്ല. ‘മാധ്യമം’ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമല്ല.
? നിര്‍ഭാഗ്യവശാല്‍ , ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്ന ഒരു ലേഖനംപോലും ‘മാധ്യമ’ത്തില്‍ വായിച്ചതായി ഓര്‍മ്മയില്ല.
$ വന്നിട്ടുണ്ട്.
? ഏതു ലേഖനമാണെന്ന് ചൂണ്ടിക്കാട്ടാമോ?
$ കുല്‍ദീപ് നയാര്‍ ഒന്നോ രണ്ടോതവണ എഴുതിയിട്ടുണ്ട്.
? ഹമീദ് ചേന്നമംഗല്ലൂര്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചുകൊ്യു് ഒരു ലേഖനം അയച്ചുതന്നാല്‍അത് ‘മാധ്യമ’ത്തില്‍ പ്രസിദ്ധീകരിക്കുമോ?
$ ആ ലേഖനത്തിന്റെ ഉള്ളടക്കം പോലെയിരിക്കും. ഒരു ക്രിയേറ്റീവ് ക്രിട്ടിസിസമാണെങ്കില്‍

.
.
പ്രസിദ്ധീകരിക്കും. അതല്ല ചിത്രവധമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആരെപ്പറ്റിയുള്ളതാണെങ്കിലും പ്രസിദ്ധീകരിക്കില്ല.
? ‘മാധ്യമ’ത്തെയും ജമാഅത്തെ ഇസ്‌ലാമിയെയും വിമര്‍ശിക്കാന്‍ മാതൃഭൂമിപോലെയുള്ള  പത്രങ്ങള്‍ ഹമീദ് ചേന്നമംഗല്ലൂരിനെയും കാരശ്ശേരി മാഷിനെയും എപ്പോഴും ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?
$ അടിസ്ഥാനപരമായി ഇത് അവരോട് ചോദിക്കേണ്ട ചോദ്യമാണെങ്കിലും, എനിക്ക് മനസ്സിലാവുന്ന കാര്യം പറയാം. മൂന്നു പതിറ്റാ്യുുകാലമായി ജമാഅത്തെ ഇസ്‌ലാമിയെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു കോളമിസ്റ്റാണ് ഹമീദ് ചേന്നമംഗലൂര്‍ . ഏതു വിഷയം എഴുതിത്തുടങ്ങിയാലും ഒടുവിലത് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയില്‍ എത്തിക്കും. വളരെ കൗതുകകരമായ ഒരു കാര്യം ഓര്‍ക്കുകയാണ്. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആര്‍.എസ്.എസ്സിനെക്കുറിച്ചുള്ള ഒരു ചര്‍ച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ചു. അതില്‍ ഞാനും പങ്കെടുത്തിരുന്നു. പങ്കെടുത്തവരെല്ലാം ആര്‍.എസ്.എസ്സിന് അനുകൂലമായോ പ്രതികൂലമായോ സംസാരിച്ചു, ഹമീദ് ചേന്നമംഗലൂര്‍ ഒഴിച്ച്. അദ്ദേഹം ആര്‍.എസ്.എസ്സിനെക്കുറിച്ച് വളരെ കുറച്ചുമാത്രം പറയുകയും ജമാഅത്തെ ഇസ്‌ലാമിയെ കൂടുതല്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതൊരു ഞരമ്പുരോഗം പോലെയുള്ള അവസ്ഥയാണ്. കാരശ്ശേരിയെക്കുറിച്ച് അങ്ങനെ പറയാന്‍ കഴിയില്ല. എങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉണ്ടാവാറില്ല. ഇത്തരം ആളുകളെയാണ് മാതൃഭൂമി പ്രോത്സാഹിപ്പിക്കുന്നത്.
? ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രമേയം ആണ് ‘മാധ്യമ’ത്തിന്റെ ഉള്ളടക്കത്തെ സ്വാധീനിക്കുന്നത്. മാതൃഭൂമിയോ മറ്റോ അത്തരമൊരു ആക്ഷേപം പൊതുസമൂഹത്തില്‍നിന്നു നേരിടുന്നില്ല. ‘മാതൃഭൂമി’ എന്ന പത്രത്തിന്റെ ഉള്ളടക്കത്തെ ‘മാധ്യമ’ത്തിന്റെ എഡിറ്റര്‍ എങ്ങനെയാണു കാണുന്നത്?
$ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയ പത്രമാണത്. ആ അര്‍ത്ഥത്തില്‍ പൊതുവെ എല്ലാവരും അതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഇപ്പോഴുള്ള മാതൃഭൂമിയുടെ നിലപാടുകള്‍ പലപ്പോഴും സംശയകരമാണ്. അതായത്, അതിന്റെ മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിന്റെ കൂടെ നിന്നപ്പോള്‍ മാതൃഭൂമി പത്രത്തിന് ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്നു. അദ്ദേഹം യു.ഡി.എഫിലേക്ക് പോയപ്പോള്‍ ‘മാതൃഭൂമി’ പത്രത്തിന്റെ സ്വഭാവം യു.ഡി.എഫിന് അനുകൂലമായി. പല വാര്‍ത്തകളിലും അതുകാണാന്‍ കഴിയും. പിന്നെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടില്‍ പത്രങ്ങളെ വിശകലനം ചെയ്യുന്നത് അത് ഏത് സമുദായത്തെ, ഏതു ജാതിയെ, ഏതു മതത്തെ പ്രതിനിധീകരിക്കുന്നു എന്ന ഒരു പോയിന്റില്‍നിന്നുകൊ്യുായിരിക്കും. അങ്ങനെ പറയുമ്പോള്‍ സവര്‍ണഹിന്ദുക്കളുടെ പത്രമാണ് ‘മാതൃഭൂമി’. ക്രിസ്ത്യാനികളുടെ പത്രമാണ് ‘മനോരമ.’ ഈഴവരുടെ പത്രമാണ് ‘കേരള കൗമുദി.’
? ഈ വിശകലനത്തില്‍ മുസ്‌ലിങ്ങളുടെ പത്രമാണ് ‘മാധ്യമം.’
$ ഒരു മുസ്‌ലിം പത്രം എന്ന നിലയിലാണ് ‘മാധ്യമം’ വിലയിരുത്തപ്പെടാറ്. സവര്‍ണ ഹിന്ദുസംസ്‌കൃതിയെ പ്രതിനിധീകരിക്കുന്ന ശൈലി പല റിപ്പോര്‍ട്ടുകളിലും കാണാമെങ്കിലും വ്യക്തിപരമായി എനിക്കു പ്രിയപ്പെട്ട പത്രമാണ് മാതൃഭൂമി.
? പക്ഷേ, എം.പി. വീരേന്ദ്രകുമാര്‍ ഒരു സോഷ്യലിസ്റ്റാണ്. അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ചിന്തയെ മാതൃഭൂമി പത്രം പ്രതിഫലിപ്പിക്കുന്നില്ല എന്നാണോ?
$ ഈ സോഷ്യലിസത്തിന്റെ പ്രസക്തി സോഷ്യലിസ്റ്റുകള്‍തന്നെ കളഞ്ഞുകുളിച്ച അവസ്ഥയിലാണ്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ വളരെയധികം ശിഥിലമായി. ഇന്ത്യയിലിപ്പോള്‍ ശക്തമായ ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനമില്ല. പലയിടത്തും അത് ജാതീയതയ്ക്കു വഴിമാറി. ഉദാഹരണത്തിന് യു.പി.യില്‍സമാജ്‌വാദിപാര്‍ട്ടി. മുലായംസിങ് ജാതികൊണ്ടാണ് കളിക്കുന്നത്. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ലാലു പ്രസാദ് യാദവും ജാതിരാഷ്ട്രീയമാണു കളിക്കുന്നത്. ദേവഗൗഡയിലും ഒരു പരിധിവരെ സോഷ്യലിസ്റ്റ് ചിന്താഗതിയുണ്ടായിരുന്നു. അദ്ദേഹത്തിലും കടുത്ത ജാതീയതയും വിഭാഗീയതയും കാണാം. അതുപോലെ എം.പി.വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളിലും വലിയ മൂല്യശോഷണങ്ങള്‍ വന്നു ചേര്‍ന്നിരിക്കുന്നു. ഒരു സോഷ്യലിസ്റ്റ് ആശയത്തിന്റെ പ്രതിഫലനം ‘മാതൃഭൂമി’ പത്രത്തിനുണ്ടാവണം എന്ന് എം.പി. വീരേന്ദ്രകുമാര്‍ ആഗ്രഹിക്കുന്നുണ്ടോ എന്നുപോലും സംശയാസ്പദമാണ്. ഇങ്ങനെ പറയുമ്പോഴും ലോകസാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ മാതൃഭൂമി പത്രം മുന്നില്‍ നില്ക്കുന്നു്യു്. ഉദാഹരണത്തിന് പ്ലാച്ചിമട സമരം.
? പക്ഷേ, ‘മാധ്യമം’ പത്രത്തിനെതിരെ വലിയ ആക്ഷേപങ്ങളുണ്ട്. ഒരുപക്ഷേ, ജമാഅത്തെ ഇസ്‌ലാമിയുമായുള്ള അതിന്റെ ബന്ധം. ഹമീദ് ചേന്നമംഗലൂരിന്റെ ജമാഅത്തെ ഇസ്‌ലാമി/ മാധ്യമ വിമര്‍ശനങ്ങള്‍ക്കു മറ്റു വല്ല കാരണങ്ങളുമുണ്ടോ?
$ അദ്ദേഹവും ഞാനും ഒരേ നാട്ടുകാരാണ്. ആശയപരമായി എന്തൊക്കെ എതിര്‍പ്പുകളു്യുെങ്കിലും ശരി തമ്മില്‍ കാണുമ്പോള്‍ ഞങ്ങള്‍ പല കാര്യങ്ങളും സംസാരിക്കാറുണ്ട്. ഒരു വയലിന്റെ അപ്പുറവുമിപ്പുറവുമാണ് ഞങ്ങളുടെ വീടുകള്‍. അദ്ദേഹം പ്രമുഖ നാടുവാഴി കുടുംബത്തിലെ അംഗമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് അധികാരിമാര്‍ക്ക് വലിയ അധികാരമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹന്‍ കുട്ടി ഹസ്സന്‍ ഹാജി അധികാരിയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഈ അധികാരിയുടെയൊക്കെ നേതൃത്വത്തില്‍ തികഞ്ഞ മര്‍ദ്ദകഭരണമായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇങ്ങനെയൊരു കുടുംബപശ്ചാത്തലമാണ് ഹമീദ് ചേന്നമംഗലൂരിന്റേത്. സന്ദര്‍ഭവശാല്‍ പിന്നീട് ആ നാട്ടില്‍ സ്വാധീനം നേടി വളര്‍ന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. ആ നാട്ടില്‍ വലിയ മാറ്റങ്ങള്‍ വന്നു. നാട്ടുകാര്‍ പലരും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ളവരോ ഏറ്റവും ചുരുങ്ങിയത് അവരോട് സഹകരിക്കുന്നവരോ ആയി. എനിക്കു തോന്നുന്നത് ഹമീദ് ചേന്നമംഗലൂര്‍ യഥാര്‍ത്ഥത്തില്‍ ഒരു മതവിശ്വാസിയല്ല എന്നാണ്. അദ്ദേഹംതന്നെ ഞങ്ങളുടെ നാട്ടിലെ ഒരു യു.പി. സ്‌കൂളിന്റെ സുവനീറില്‍ എഴുതിയത് ‘പ്രപഞ്ചം സ്വയംഭൂ’ എന്നാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍അദ്ദേഹത്തിന്റെ ഒരഭിമുഖത്തില്‍ പറയുന്നത്, ‘മതങ്ങള്‍ അവതരിപ്പിക്കുന്നദൈവ’ത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ്. പിന്നെ ഏതു ദൈവത്തിലാണ് വിശ്വസിക്കുന്നത്? അതുകൊ്യു്അദ്ദേഹത്തിന് ജമാഅത്തെ ഇസ്‌ലാമിഒരു മുഖ്യ ശത്രുവായി. കാരണം, ജീവിതംതന്നെ സമഗ്രമായിട്ട് ഇസ്‌ലാമികമാവണം എന്നു വാദിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി.
? ഈ ഇസ്‌ലാമിക രാഷ്ട്രീയം ‘മാധ്യമ’ത്തിന്റെ ഉള്ളടക്കത്തെ സ്വാധീനിക്കാറുണ്ടോ?
$ ഇസ്‌ലാമികരാഷ്ട്രീയം എന്നു പറയുന്നത് സാധാരണനിലയില്‍ ഇന്ന് വിളിക്കപ്പെടുന്ന ഒന്നല്ല. ജീവിതവീക്ഷണമാണ് പ്രധാനം. എന്നുപറഞ്ഞാല്‍, ഒരു മനുഷ്യന്‍ ജനിച്ചതു മുതല്‍ മരണംവരെയുള്ള ജീവിതദര്‍ശനം. അതില്‍ ആശയംപെടും, സാമ്പത്തികംപെടും, അങ്ങനെ സമഗ്രമായ ഒരു ദര്‍ശനം. ഒരു കാര്യം ശരിയോ തെറ്റോ എന്നോ പരിശോധിക്കുന്നത് ധാര്‍മ്മികമായിട്ടായിരിക്കും. ധാര്‍മ്മികമായത് നിശ്ചയിക്കുന്ന മാനദണ്ഡം ഇസ്‌ലാമിക മാനദണ്ഡമായിരിക്കും.
? നേരത്തെ പറഞ്ഞു മാധ്യമം ജമാഅത്തെ മുഖപത്രമല്ല എന്ന്. ‘പ്രബോധനം’ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമാണോ?
$ തീര്‍ച്ചയായും.
? ഇവിടെ സ്വാഭാവികമായും ഉന്നയിക്കാവുന്ന ചോദ്യം, ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളും കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസം, സ്വാതന്ത്ര്യസാക്ഷാത്കാരങ്ങള്‍ ഇതിനെയൊക്കെ എത്രമാത്രം പിന്തുണച്ചിട്ടുണ്ട്?
$ മുസ്‌ലിംസ്ത്രീകളുടെ വിദ്യാഭ്യാസത്തെ ഇത്രമാത്രം പിന്തുണച്ച ഒരു പ്രസ്ഥാനമില്ല. എന്റെ നാട്ടിലെ ഉദാഹരണംവെച്ചുകൊണ്ടുതന്നെ എനിക്കിതു പറയാന്‍ കഴിയും. മുസ്‌ലിംസ്ത്രീകളെ സാക്ഷരരാക്കാന്‍ വളരെയധികം ഈ പ്രസ്ഥാനം സഹായിച്ചിട്ടുണ്ട്.
? മുസ്‌ലിംസ്ത്രീകള്‍ക്ക് ജമാഅത്തെ നല്കിയ ഈ സാക്ഷരത ‘മാധ്യമം’ പത്രത്തില്‍ പ്രതിഫലിക്കുന്നുണ്ടോ? ‘മാധ്യമം’ പത്രത്തില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവല്ലെ?
$ തുടക്കത്തില്‍ ‘മാധ്യമ’ത്തിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുവരേണ്ടഎന്ന തീരുമാനമെടുക്കാന്‍ ഉള്ള പ്രധാന കാരണം, എന്തൊക്കെപ്പറഞ്ഞാലും, അവരുടെ സുരക്ഷയെ ഓര്‍ത്തായിരുന്നു. ‘മാധ്യമ’ത്തിലെ സൗകര്യങ്ങള്‍വെച്ച് സ്ത്രീകളെ രാത്രി താമസിപ്പിക്കാനുള്ള സംവിധാനമില്ലായിരുന്നു. ഇപ്പോള്‍ ‘മാധ്യമ’ത്തിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. സ്ത്രീകളുടെ കാര്യത്തില്‍ ഇപ്പോള്‍ യാതൊരു വിവേചനവുമില്ല.
? ഇ-മെയില്‍ വിവാദത്തിലേക്കുതന്നെ വരാം. ‘മാധ്യമം’ അതു പ്രസിദ്ധീകരിക്കുകവഴി സമുദായ സ്പര്‍ദ്ധയു്യുാക്കി എന്ന് ഉമ്മന്‍ ചാണ്ടി മാത്രമല്ല, മുസ്‌ലിംലീഗ്‌പോലും ആരോപിച്ചു. കേരള മുസ്‌ലിങ്ങളുടെ ‘പേറ്റന്റ്’ ജമാഅത്തെ ഇസ്‌ലാമിക്കാണോ മുസ്‌ലിംലീഗിനാണോ സലഫികള്‍ക്കാണോ?
$ ഈ മൂന്ന് സംഘടനകള്‍ക്കും മുസ്‌ലിംസമുദായത്തിന്റെ പേറ്റന്റ് സമ്മതിക്കാന്‍ നിര്‍വ്വാഹമില്ല. അങ്ങനെസമ്മതിക്കാതിരിക്കുന്നത് യാഥാര്‍ത്ഥ്യബോധത്തോടുകൂടിയാണ്. ഇവര്‍ക്കൊക്കെ മുസ്‌ലിംസമുദായത്തിന്റെ പേറ്റന്റ് അവകാശപ്പെടാം. പക്ഷേ, സമ്മതിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്.മുസ്‌ലിംലീഗ് പറഞ്ഞല്ലോ, ‘മുസ്‌ലിം
ലീഗ് ഉള്ള കാലത്തോളം മുസ്‌ലിങ്ങള്‍ വേട്ടയാടപ്പെടില്ല’ എന്ന്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍പോലും അവര്‍ക്കു കിട്ടിയ ബഹുഭൂരിപക്ഷം സീറ്റുകളും മലപ്പുറം ജില്ലയില്‍ മാത്രമാണ്. മലപ്പുറം ജില്ലയില്‍ സീറ്റുകളുടെ എണ്ണം സ്വാഭാവികമായും കൂടിയപ്പോള്‍ അതിന്റെ നേട്ടം മുസ്‌ലിംലീഗിനുണ്ടായി. മറ്റു പല ജില്ലകളിലും പേരിനുപോലും മുസ്‌ലിംലീഗിന്റെ സ്വാധീനമില്ല. മുസ്‌ലിംലീഗിന്റെയോ മുജാഹിദുകളുടെയോ അത്രപോലും സ്വാധീനം മുസ്‌ലിമുകള്‍ക്കിടയില്‍ ജമാഅത്തെ ഇസ്ലാമിക്കില്ല.
? മുസ്‌ലിംലീഗിന് പാണക്കാട് തങ്ങളുടെയും സി.പി.എമ്മിന് ഇ.എം.എസ്സിന്റെയും ഒരു പിതൃമുഖം മുന്നില്‍വെക്കാനു്യു്. സമുദായത്തിന്റെ മുന്നില്‍വെക്കാന്‍ അങ്ങനെയൊരു ‘മുഖം’ ഇല്ലാത്തതിന്റെ പ്രശ്‌നംജമാഅത്തെ ഇസ്‌ലാമിയെയും ‘മാധ്യമ’ത്തെയും അലട്ടാറണ്ടോ?
$ ഇല്ല, ഒരിക്കലുമില്ല. ഇതില്‍ ഇ.എം.എസ്സിനെ മാറ്റി നിര്‍ത്താം. എല്ലാ വിയോജിപ്പുകളുമുണ്ടെങ്കിലും, ഇ.എം.എസ്സിന്റെ പ്രസക്തി അദ്ദേഹത്തിന്റെ വ്യക്തിപരമായ മികവുകൊ്യുും ബുദ്ധിശക്തികൊ്യുും ഉണ്ടായിത്തീര്‍ന്നതാണ്. പാണക്കാട് തങ്ങള്‍മാരെപ്പോലെ പാരമ്പര്യത്തിന്റെ ആനുകൂല്യം കൊണ്ടൊന്നുമല്ല നമ്പൂതിരിപ്പാട് സി.പി.എമ്മിന്റെ സെക്രട്ടറിയായി വരുന്നത്. തങ്ങള്‍കുടുംബത്തോടു പൊതുവേതന്നെ യാഥാസ്ഥിതിക മുസ്‌ലിങ്ങള്‍ക്ക് സ്‌നേഹവും ആദരവുമുണ്ട്. അത് മുതലെടുക്കുകയായിരുന്നു മുസ്‌ലിംലീഗ്. അത് പ്രോത്സാഹിപ്പിക്കേണ്ടതോ അനുകരണീയമോ ആയഒരു രീതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കരുതുന്നേയില്ല. മുസ്‌ലിംസമുദായത്തില്‍ നവോത്ഥാനപരമായ ഉണര്‍വുകള്‍ നല്കിയ എല്ലാ പ്രസ്ഥാനങ്ങളെയും മുസ്‌ലിംലീഗ് ഒരര്‍ത്ഥത്തില്‍ നിര്‍വീര്യമാക്കി. അധികാരം
നിലനിര്‍ത്തുന്നതിനു മുസ്‌ലിംലീഗ് മൂല്യങ്ങള്‍ ബലി കഴിക്കും.
? ഇതേ മൂല്യങ്ങളുടെ ബലി കഴിക്കല്‍ എന്ന അവസ്ഥ ‘മാധ്യമ’ത്തിനുംസംഭവിച്ചിട്ടില്ല എന്നു പറയാമോ. ഉദാഹരണത്തിന് അബ്ദുനാസ്സര്‍ മഅ്ദനിയുടെ പ്രശ്‌നമെടുക്കാം. വളരെ പ്രകോപനപരമായ മഅ്ദനിയുടെ ആദ്യകാല പ്രസംഗങ്ങള്‍ മലയാളി പൊതു സമൂഹത്തില്‍ അകാരണമായ ഭയവും അകല്‍ച്ചയുമുണ്ടാക്കാന്‍ കാരണമായി. കോയമ്പത്തൂര്‍ ജയില്‍വാസത്തിനുശേഷം മഅ്ദനി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് പശ്ചാത്താപത്തോടെ കടന്നുവരാനുള്ള ഒരിടം തേടി. പക്ഷേ, ആദ്യകാല മഅ്ദനിയെ അകമഴിഞ്ഞു പിന്തുണച്ചത് ‘മാധ്യമ’മാണ്. അങ്ങനെയല്ലേ?

മൗദൂദി
മൗദൂദി
$ ഇത് അടിസ്ഥാനരഹിതമായ ഒരു പ്രചരണം മാത്രമാണ്. മഅ്ദനി ആര്‍.എസ്.എസ്സിനുപകരം ഐ.എസ്.എസ്. ഉ്യുാക്കിയ സമയത്ത് കോഴിക്കോടു വന്ന അവസരത്തില്‍ ഞാന്‍ അദ്ദേഹവുമായി രണ്ടു മണിക്കൂറിലധികം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്താണെന്നു ഞാന്‍ ചോദിച്ചിരുന്നു. അദ്ദേഹം തന്റെ വാദമുഖങ്ങളെല്ലാം നിരത്തി. അന്ന് ഞാന്‍ മഅ്ദനിയോടു പറഞ്ഞു, നിങ്ങള്‍ പ്രസംഗത്തിനുപയോഗിക്കുന്ന ഈ ശൈലി അത്യന്തം അപകടകരമാണ്. അത് വളരെയധികം വിപല്‍ക്കരമാണ്. ആ ശൈലി ഉപേക്ഷിക്കണം. ര്യു്, നിങ്ങള്‍ക്ക് രാഷ്ട്രീയലക്ഷ്യമു്യുെങ്കില്‍ അത്മാറ്റിവെക്കണം. ഒരു രാഷ്ട്രീയകക്ഷിയായി നിങ്ങള്‍ വരികയാണെങ്കില്‍ മുസ്‌ലിംലീഗുമായി നിങ്ങള്‍ക്ക് ഏറ്റുമുട്ടേ്യുിവരും. മൂന്നാമതായി, പറയാനുള്ളത്, കിട്ടിയവര്‍ക്കൊക്കെ മെമ്പര്‍ഷിപ്പ് നല്കി മുന്നോട്ടുപോകുന്ന നിങ്ങളുടെ വൈകാരികപ്രസ്ഥാനം ആപല്‍കരമാണ്. ധാര്‍മ്മികബോധമുള്ളവര്‍ക്കു മാത്രമേ മെമ്പര്‍ഷിപ്പ് കൊടുക്കാവൂ. ഇതില്‍ രണ്ടു കാര്യങ്ങള്‍ അദ്ദേഹം സമ്മതിച്ചു. പ്രസംഗത്തിലെ പ്രകോപനപരമായ ശൈലി ഉപേക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ര്യുാമത്തെ കാര്യം, രാഷ്ട്രീയത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ലെങ്കിലും പിന്നീടാലോചിക്കാമെന്നും പറഞ്ഞു.മൂന്നാമത്തെ കാര്യത്തില്‍ എല്ലാ ചെറുപ്പക്കാരുടെയും സഹകരണം തനിക്കാവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.എസ്സിന്റെ വാര്‍ത്തകള്‍ ‘മാധ്യമ’ത്തില്‍ വന്നതിനെക്കുറിച്ചാണെങ്കില്‍, മാധ്യമം ഒരു പാര്‍ട്ടിയുടെയും വാര്‍ത്തകള്‍ തമസ്‌കരിക്കുന്ന ഒരു ലൈനല്ല സ്വീകരിക്കാറ്.
? അക്കാലത്ത് ഒ. അബ്ദുള്ള ‘മാധ്യമ’ത്തില്‍ എഴുതിയ ലേഖനങ്ങള്‍ ആ പ്രസ്ഥാനത്തിനു നല്കിയഇന്ധനമായിരുന്നു എന്നു പറഞ്ഞാല്‍ …
$ അത് ഐ.എസ്.എസ്സിനെ പിന്തുണച്ചുകൊണ്ടായിരുന്നില്ല. അന്നത്തെ സാമൂഹിക പശ്ചാത്തലം മറ്റൊന്നായിരുന്നു. ബാബ്‌റി മസ്ജിദ് വിഷയം കത്തിനില്ക്കുന്ന സമയം, ഭഗല്‍പൂരിലെ കലാപം പോലെയുള്ള സംഭവങ്ങള്‍… അതിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കേരളത്തിലെ മറ്റു മുഖ്യധാരാപത്രങ്ങള്‍ അമാന്തിച്ചു നില്ക്കുകയും മുസ്‌ലിംലീഗ് കണ്ടില്ലെന്നു നടിക്കുകയും ചെയ്തപ്പോള്‍ അന്നത്തെ വസ്തുതകള്‍ പുറത്തുകൊണ്ടുവരികയാണ് അബ്ദുള്ളയും ‘മാധ്യമ’ത്തിലെമറ്റു ലേഖകരും അന്നു ചെയ്തത്.
? ആദ്യകാല മഅ്ദനിയില്‍ കൈപൊള്ളിയതുകൊണ്ടായിരിക്കുമോ പിന്നീട് എന്‍.ഡി.എഫിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐ.യുടെയും രാഷ്ട്രീയത്തെയും അവരുടെ വാര്‍ത്തകളെയും തമസ്‌കരിക്കാന്‍ ‘മാധ്യമം’ തയ്യാറായത്?
$ അത് തീര്‍ത്തും മറ്റൊരു വശമാണ്. ‘സിമി’യുടെ കാര്യംതന്നെ എടുക്കാം. തൊള്ളായിരത്തി എഴുപത്തിയൊന്‍പതിലെ ഇറാന്‍ വിപ്ലവത്തോടുകൂടി ‘സിമി’ എന്നു പറയുന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍ ഒരു വഴിത്തിരിവു്യുായി. ആ വിപ്ലവത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളും അഭിപ്രായ പ്രകടനങ്ങളും ‘സിമി’യുടെ ഭാഗത്തുനിന്നും വരാന്‍ തുടങ്ങി.
? അതായത് ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ തുടങ്ങിയ ആപല്‍ക്കരവും കുപ്രസിദ്ധവുമായ ആ മുദ്രാവാക്യങ്ങള്‍ …
$ അതെ. ‘സിമി’യുടെ അത്തരം മുദ്രാവാക്യങ്ങള്‍ ഗുണകരമായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമി ‘സിമി’യെ എതിര്‍ക്കാനിടയായ സാഹചര്യം അതായിരുന്നു. അതൊരു വൈകാരികഭാവമുള്ള പ്രസ്ഥാനമായി മാറി. ആ സംഘടനയില്‍നിന്ന് ചില ആളുകള്‍ മുന്‍കൈയെടുത്ത് എന്‍.ഡി.എഫ്. എന്ന് പിന്നീട് പേരിട്ട് സംഘടനയു്യുാക്കി. ‘മുസ്‌ലിങ്ങളുടെ പ്രതിരോധം’ എന്നൊരു മുദ്രാവാക്യം ആ സംഘടന ഉയര്‍ത്തിപ്പിടിച്ചു. ഒരു സായുധവിപ്ലവത്തിന്റെ ലൈന്‍. തീര്‍ച്ചയായും’മാധ്യമം’ അതിനെ പിന്തുണച്ചില്ല. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന രീതി ‘മാധ്യമ’ത്തിനില്ല. നമ്മുടേത് ജനാധിപത്യരാജ്യമാണ്. പ്രശ്‌നപരിഹാരങ്ങള്‍ക്ക് ജനാധിപത്യപരമായ രീതികളു്യു്. നിയമപരമായിട്ടും ആശയപരമായിട്ടുമാണ് പ്രശ്‌നങ്ങളെ നേരിടേ്യുത്. എന്നാല്‍ ഇതിനു കടകവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സമീപനങ്ങളാണ് ഈ സംഘടനകളില്‍ നിന്നു്യുായത്. ‘പോപ്പുലര്‍ ഫ്രണ്ടി’ന്റെ കാര്യത്തിലും ‘മാധ്യമം’ സ്വീകരിക്കുന്നത് ഇതേ ലൈനാണ്.
? ‘മലയാള മനോരമ’ എന്ന മുഖ്യധാരാപത്രത്തെ പ്രശംസിച്ചുള്ളതായിരുന്നു ‘മാധ്യമ’ത്തിന്റെ ആദ്യത്തെ എഡിറ്റോറിയല്‍ എന്നാണ് എന്റെ ഓര്‍മ്മ. തെറ്റാണെങ്കില്‍ ക്ഷമിക്കണം. ‘മാധ്യമം’ പോലെയുള്ള ഒരു പത്രത്തിന് ‘മലയാള മനോരമ’ എങ്ങനെയാണ് മാതൃകയാവുന്നത്?
$ താങ്കള്‍ പറഞ്ഞതിനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മ, മനോരമയുടെ ശതവാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് ‘മാധ്യമം’ അങ്ങനെയൊരു മുഖപ്രസംഗം എഴുതിയെന്നാണ്. അപ്പോള്‍ ‘മനോരമ’യെ നല്ലപോലെ പുകഴ്ത്തിയിട്ടു്യു്. അത് മനോരമയുടെ പ്രൊഫഷണലിസത്തെ മുന്‍നിര്‍ത്തിയായിരുന്നു. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെതന്നെ മികച്ച പത്രങ്ങളിലൊന്നാണ് മനോരമ. മനോരമ എടുക്കുന്ന സമീപനങ്ങളെ ‘മാധ്യമം’ ഒരുകാലത്തും ഗുണകരമായി കണ്ടിരുന്നില്ല. മനോരമയുടെ പ്രൊഫഷണലിസത്തെ പ്രശംസിക്കുമ്പോള്‍തന്നെ ആ പത്രത്തിന്റെ വാര്‍ത്താവതരണ രീതിയെ ‘മാധ്യമം’ പൂര്‍ണ്ണമായും നിരാകരിക്കുന്നു.
? ‘മാധ്യമ’ത്തിന്റെ പത്രാധിപര്‍ രാവിലെ ചായ കുടിക്കാനിരിക്കുമ്പോള്‍മലയാള മനോരമ പത്രവും മാതൃഭൂമിപത്രവും ഒരേസമയം മുന്നില്‍വന്നുവീഴുന്നു. ഇതില്‍ ‘മാധ്യമ’ത്തിന്റെപത്രാധിപരായ താങ്കള്‍ ആദ്യം വായിക്കാനെടുക്കുന്ന പത്രം ഏതായിരിക്കും.
$ ഞാന്‍ ആദ്യമേ പറഞ്ഞല്ലോ. എന്റെ ഒരു ദൗര്‍ബല്യമാണ് ‘മാതൃഭൂമി.’ ഞാന്‍ മാതൃഭൂമിയായിരിക്കും അപ്പോള്‍ എടുക്കുക. അല്ലെങ്കില്‍ ‘മാധ്യമം’ കഴിഞ്ഞാല്‍ ഞാന്‍ വായിക്കുന്ന പത്രം ‘മാതൃഭൂമി’യാണ് എന്നു പറയാം. എങ്കിലും വിമര്‍ശനബുദ്ധിയോടെയാണ് ഞാന്‍ മാതൃഭൂമിയെ കാണുന്നത്. ഒരു ദേശീയപത്രം എന്നാണ് അവര്‍ അവകാശപ്പെടുന്നത്.ദേശീയാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇന്ത്യ ചെയ്യുന്നതെന്തും ശരി, ഇന്ത്യ തെറ്റു ചെയ്യുകയേയില്ല എന്നൊരു നിലപാടാണ് അവര്‍ സ്വീകരിക്കുക. തെറ്റുകളെ ദേശീയതയുടെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമായ ഒരു പ്രവണതയായി ഞങ്ങള്‍ കാണുന്നില്ല. അതുപോലെ മതേതര കാഴ്ചപ്പാടിലും. മുസ്‌ലിം ക്രൈസ്തവ വിഭാഗങ്ങളിലെ മതേതര പ്രവണതകളെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുക എന്നു കരുതിയാലും ‘മാതൃഭൂമി’ പത്രം ഭൂരിപക്ഷ സമുദായത്തിന്റെ മതേതരത്വത്തിന് എതിരായ പ്രവണതകളെ നിരുത്സാഹപ്പെടുത്താറില്ല. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന നിലപാടും അവരില്‍ കാണാം.
? ഇ-മെയില്‍ വിവാദത്തില്‍ മാതൃഭൂമി പത്രം ‘മാധ്യമ’ത്തിനെതിരായ ഒരു നിലപാടാണല്ലോ എടുത്തത്. ഇന്ദ്രന്‍ ‘വിശേഷാല്‍ പ്രതി’യില്‍ ആ വിഷയം എഴുതുകയുമു്യുായി. അതില്‍നിന്ന് ‘മാധ്യമം’ എന്താണ് മനസ്സിലാക്കുന്നത്.
$ ഒന്നാമതായി പറയാനുള്ളത് ‘വിശേഷാല്‍പ്രതി’ എന്നത് ഒരു സറ്റയറാണ്. അത് ആ നിലയില്‍ ക്യുാല്‍ മതി. പക്ഷേ, അതെഴുതിയ ആള്‍ക്ക് ‘മാതൃഭൂമി’യില്‍ നടപ്പാക്കാന്‍ കഴിയാത്ത കാര്യമാണ് അദ്ദേഹം മറ്റുള്ളവരെ ഉപദേശിക്കുന്നത്. ഉദാഹരണമായിട്ട് ‘ഒരു വിവരം കിട്ടിയാല്‍ അത് അവതരിപ്പിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനോടോ മറ്റോ ചോദിക്കേ്യുതുണ്ട്’ എന്ന ഉപദേശം. മാതൃഭൂമി ചോദിക്കാറുണ്ടോ ഏതെങ്കിലും കാര്യങ്ങള്‍? അവരൊക്കെ പുറത്തുകൊണ്ടുവന്ന ‘ലൗ ജിഹാദി’ന്റെ പ്രശ്‌നംതന്നെ എടുക്കുക. സാമുദായിക ബന്ധങ്ങളില്‍ വിള്ളലേല്പിച്ച ഇത്ര വിപല്‍ക്കരമായ വാര്‍ത്ത അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. നാലായിരത്തോളം ഹിന്ദു പെണ്‍കുട്ടികളെ ജിഹാദ് എന്ന ആശയം ഉള്ളില്‍വെച്ച് മുസ്‌ലിം ചെറുപ്പക്കാര്‍ പ്രേമിച്ച് മതം മാറ്റി വിവാഹംചെയ്യുന്നു എന്ന ഏറ്റവും വ്യാജമായ വാര്‍ത്ത ‘മാതൃഭൂമി’യടക്കമുള്ള പത്രങ്ങള്‍ ഏറ്റുപിടിക്കുന്നു. അക്കാലത്തുതന്നെ പോലീസും കോടതിപോലും സമ്മതിക്കുന്നു അത് വ്യാജവാര്‍ത്തയാണ് എന്ന്. എന്നിട്ടും നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍ ആ വ്യാജവാര്‍ത്തയില്‍ ഉറച്ചുനിന്നു. ഇപ്പോള്‍ തെളിഞ്ഞു, മൂന്ന് ഹിന്ദു തീവ്രവാദികള്‍ കരുതിക്കൂട്ടി തയ്യാറാക്കിയ ഒരു സ്റ്റോറിയായിരുന്നു അത്. എന്നാല്‍ ആ വിഷയത്തെക്കുറിച്ച് ‘മാതൃഭൂമി പത്രം’ എന്തെങ്കിലും എഴുതണ്ടെ? ഒന്നുമെഴുതിയില്ല. ‘ലൗ ജിഹാദ്’ വിഷയത്തില്‍ സ്വന്തം പത്രത്തെ ഉപദേശിക്കാന്‍ കഴിയാത്ത ഇന്ദ്രന്‍ ‘മാധ്യമ’ത്തെ ഉപദേശിക്കാന്‍ വന്നത് അല്പം കടന്ന കൈയായിട്ടാണ് തോന്നുന്നത്.
? കേരളീയ പൊതുസമൂഹത്തില്‍ നിലനില്ക്കുന്ന ഗാഢമായ മനുഷ്യബന്ധങ്ങളും മതേതരത്വവും തകര്‍ക്കാന്‍ സംഘ്പരിവാര്‍ വളരെ ആസൂത്രിതമായി തയ്യാറാക്കിയ ആ വാര്‍ത്തയുടെ ഉള്ളടക്കം വ്യാജമാണെന്ന് അന്നേ പലരും തിരിച്ചറിഞ്ഞതാണല്ലോ. ഉത്തര്‍പ്രദേശുകാരന്‍ മാര്‍ഗിര്‍ കൃഷ്ണ എന്ന ആള്‍ ‘ഹിന്ദുജാഗ്രിതി.ഓര്‍ഗ്’ എന്നപേരില്‍ റജിസ്റ്റര്‍ ചെയ്ത വെബ്‌സൈറ്റാണ് ആ വ്യാജവാര്‍ത്തയുടെ ഉറവിടം എന്ന് ഇപ്പോള്‍ സൈബര്‍സെല്‍ വെളിപ്പെടുത്തിയിരിക്കുകയുമാണ്. എന്നിട്ടും അത് സമുദായസ്പര്‍ദ്ധയു്യുാക്കുന്ന വാര്‍ത്തയാണെന്ന് അന്ന് ആരും ആക്ഷേപിച്ചില്ല. എന്തുകൊണ്ടായിരിക്കാം?
$ അത് നമ്മള്‍ പൊതുവെതന്നെ ചിന്തിക്കേണ്ട പ്രവണതയാണ്. സാമുദായികം, വര്‍ഗീയത, തീവ്രവാദം ഭീകരത എന്നൊക്കെ മുസ്‌ലിം സമുദായത്തിലേയുള്ളൂ എന്നൊരു ധാരണ ആഗോളതലത്തില്‍തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.’ഇസ്‌ലാമോ ഫോബിയ.’ അത് ഒരുപരിധി വരെ കേരളത്തിലുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘ലൗ ജിഹാദി’ന്റെ കാര്യംതന്നെയെടുക്കാം. എറണാകുളം ജില്ലയില്‍ മാത്രം ഒരു മാസത്തില്‍ നൂറോളം മുസ്‌ലിം പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരോടൊപ്പം പോകുന്നു എന്നാണ് എറണാകുളത്തുനിന്നൊരു സ്ത്രീ എന്നോടു വിളിച്ചു പറഞ്ഞത്. അതുപോട്ടെ, റംല എന്ന മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ച പ്രഭുദേവ എന്ന നടന്‍ അവളെ ഹിന്ദുമതത്തില്‍ ചേര്‍ത്തു. ആ പെണ്‍കുട്ടിയെ വിട്ട് ഇപ്പോള്‍ നയന്‍താരയെ പ്രേമിച്ചു വിവാഹം ചെയ്തു. മലയാളത്തിലെ വളരെ പ്രശസ്തനായ സിനിമാ സംവിധായകന്‍ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട യുവനടിയെ മതംമാറ്റി വിവാഹം ചെയ്തില്ലേ? ഇതെല്ലാം ഒരു ഭാഗത്തു നടക്കുന്നു്യു്. ഇതിലെ മതംമാറ്റങ്ങളൊന്നും ചര്‍ച്ചയാവുന്നുമില്ല.
? ‘ലൗ ജിഹാദി’ന്റെ കാര്യത്തില്‍ മറ്റു പത്രങ്ങള്‍ മാപ്പ് പറയണമെന്നാണോ താങ്കള്‍ പറയുന്നത്.
$ ഏറ്റവും ചുരുങ്ങിയത്, മാപ്പ് പറഞ്ഞില്ലെങ്കിലും സമീപനത്തിലെങ്കിലും അവര്‍ മാറ്റംവരുത്തേണ്ടതുണ്ട് എന്ന അഭിപ്രായം എനിക്കുണ്ട്. ഒരു സംഭവം പറയാം. സാക്ഷാല്‍ മാതൃഭൂമി പത്രത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നു ഒരു ദിവസം. വളരെ പ്രാധാന്യത്തോടെയാണ് ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഒരു ‘കാശ്മീരി’ കുറേ കൊല്ലങ്ങളായി ഇവിടെ ഒളിവില്‍ താമസിക്കുന്നു, അദ്ദേഹത്തെ ഇതുവരെ ആരും കണ്ടില്ല എന്നൊക്കെ പറഞ്ഞ് ഒരു റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കാശ്മീര്‍. കാശ്മീരിലുള്ളവര്‍ക്ക് ഇന്ത്യയിലെ മറ്റുള്ളവര്‍ക്കെന്നപോലെ സഞ്ചാരസ്വാതന്ത്ര്യമുണ്ട്. ഒരു കാശ്മീരി കേരളത്തില്‍വന്നു താമസിച്ചാല്‍ തെറ്റില്ല. അതിരിക്കട്ടെ, ഞാന്‍ ഞങ്ങളുടെ ബ്യൂറോയില്‍ ആവശ്യപ്പെട്ടു. അങ്ങനെയൊരു സംഭവമു്യുോ എന്ന്. കൊല്ലത്താണ് ഈ സംഭവം. ഞങ്ങളുടെ ബ്യൂറോ അന്വേഷിച്ചു കണ്ടെത്തിയ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. സംഭവമെന്താണെന്നുവെച്ചാല്‍ ഒരു കുട്ടിക്ക് അവന്റെ വാപ്പയിട്ട പേരാണ് കാശ്മീരി എന്നത്. കാശ്മീരി എന്നു പേരുള്ള മലയാളി അവന്റെ വീട്ടിലല്ലാതെ മറ്റെവിടെയാണ് താമസിക്കുക? ഞങ്ങളുടെ റിപ്പോര്‍ട്ട് വന്നതിനുശേഷമെങ്കിലും മാതൃഭൂമി പത്രം ആ വിഷയത്തില്‍ ക്ഷമാപണം നടത്തുമെന്നാണു കരുതിയത്. അങ്ങനെയൊന്നുമു്യുായില്ല. തിരുത്ത് കൊടുത്തോ എന്നുമറിയില്ല.
? മുസ്‌ലിംപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ ഇനി ‘മാധ്യമം’ അവതരിപ്പിക്കും, അല്ലെങ്കില്‍ തേജസ്, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ അവതരിപ്പിക്കും എന്ന രീതിയിലുള്ള ഒരു കൈയൊഴിയല്‍ സമീപനമായിരിക്കുമോ നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍ ഇപ്പോള്‍ മുസ്‌ലിങ്ങളോട് സ്വീകരിച്ചിരിക്കുന്നത്.
$ എനിക്കു തോന്നുന്നത് ഇത് മാര്‍ക്കറ്റിങ്ങിന്റെ തന്ത്രമാണ്. മുസ്‌ലിം സാക്ഷരത വളരെയധികമാണ്. ഒരു

.
.
‘മുസ്‌ലിം ഇഷ്യു’ ഉ്യുായാല്‍ ആ പത്രം മുസ്‌ലിങ്ങള്‍തന്നെ വായിക്കും.
? ദൃശ്യമാധ്യമങ്ങളില്‍ ടാംറേറ്റിങ്ങിനു ഇത്തരം വൈകാരിക വാര്‍ത്തകള്‍ വന്നേക്കാം, പത്രമാധ്യമങ്ങളിലും ആ മാര്‍ക്കറ്റിങ് തന്ത്രം ഉണ്ട് എന്നാണോ?
$ ഒരു പരിധി വരെ അങ്ങനെയുണ്ട്.
? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എത്രമാത്രം തെറ്റുപറ്റാമോ അത്രതന്നെ തെറ്റു പറ്റിയ ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നാണ് വ്യക്തിപരമായ വിശ്വാസം. ഒരുപക്ഷേ, മൗദൂദി. മൗദൂദി ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ഭാരമോ ഉപേക്ഷിക്കേണ്ട ഒരു ബാധ്യതയോ ആയിത്തീരുന്നുണ്ടോ.
$ മൗദൂദിയെ താങ്കള്‍ മനസ്സിലാക്കുന്നതില്‍ പറ്റിയ അബദ്ധമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു മുസ്‌ലിം നവോത്ഥാന നായകന്‍ എന്നതിലുപരി ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കേണ്ട രീതിയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വീക്ഷണങ്ങളേറെയും. ഒരു പാരമ്പര്യമതമായി  മുസ്‌ലിങ്ങളെ വീക്ഷിച്ച് പോകുന്നത് ആപത്താണ്. അങ്ങനെയല്ല, ഒരാള്‍ മുസ്‌ലിമാവുന്നതും അല്ലാതിരിക്കുന്നതും ചില തത്ത്വങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നതുകൊണ്ടാണ് എന്നാണ് മൗദൂദി പറയുന്നത്. ഇസ്‌ലാമിനെ സമഗ്രമായി ഉള്‍ക്കൊള്ളാത്ത ആള്‍ ഒരു മുസ്‌ലിംകുടുംബത്തില്‍ പിറന്നതുകൊണ്ടു മാത്രം മുസ്‌ലിമാവില്ല എന്നാണ് മൗദൂദിയുടെ ആശയം.
? മതമൗലികവാദം ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന ആശയമാണ് എന്ന ആക്ഷേപം ‘മാധ്യമ’ത്തിനെതിരെയും ആളുകള്‍ ഉപയോഗിക്കാറുണ്ട്. അത്തരമൊരു ആക്ഷേപത്തിന് അടിവരയിടുന്നതായിരുന്നു ‘മാധ്യമ’ത്തില്‍ മുമ്പ് വന്ന ‘മുസ്‌ലിം കിഡ്‌നി’ ആവശ്യമു്യു് എന്ന പരസ്യം.
$ അത് ബോധപൂര്‍വ്വം ആലോചിച്ചു കൊടുത്ത പരസ്യമായിരുന്നില്ല. ഒരു മുസ്‌ലിം വൃദ്ധന് ര്യുു കിഡ്‌നികളും തകരാറിലായി. ബന്ധുക്കള്‍ എന്തു പറഞ്ഞിട്ടും മറ്റൊരു കിഡ്‌നി സ്വീകരിക്കാന്‍ അയാള്‍ തയ്യാറാവുന്നില്ല. അവസാനം ബന്ധുക്കളുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ആ വൃദ്ധന്‍ പറഞ്ഞത്രെ, ‘മുസ്‌ലിമായ ഒരാളുടെ കിഡ്‌നിയാണെങ്കില്‍ ഞാന്‍ സ്വീകരിക്കാം.’ അപ്പോള്‍ അവര്‍ ഗതികെട്ടിട്ട് ‘മാധ്യമ’ത്തിന്റെ ക്ലാസിഫൈഡില്‍ അങ്ങനെയൊരു പരസ്യം കൊടുക്കാമെന്നു തീരുമാനിച്ചു. ‘ലോക ഫൂളിഷ്‌നെസ്’ എന്നാണ് ആ പരസ്യത്തെക്കുറിച്ചു പറയേണ്ടത്. അങ്ങനെയൊരു പരസ്യം ‘മാധ്യമം’ കൊടുക്കാന്‍ പാടില്ലായിരുന്നു. വിഡ്ഢിത്തം എന്നേ പറയേണ്ടു.
? മീഡിയാ വണ്‍ എന്ന പേരില്‍ ‘മാധ്യമ’ത്തിന്റെ ഒരു ചാനല്‍ വരാന്‍ പോവുകയാണല്ലോ. ഈ വര്‍ഷത്തെ ‘മാധ്യമ’ത്തിന്റെ പുതുവത്സരപ്പതിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണല്ലോ. മീഡിയാ വണ്‍ ചാനലിന്റെ ‘വാംഅപ്’ആയിട്ടാണോ പുതുവത്സരപ്പതിപ്പ് ഇത്രയും മനോഹരമായി ഇറക്കിയത്. അഴകുള്ള സ്ത്രീകള്‍ മുന്‍കൈയും മുഖവും മറയ്ക്കാതെതന്നെ പ്രത്യക്ഷപ്പെടുന്ന ധാരാളം പരസ്യങ്ങള്‍ അതിലുണ്ടായിരുന്നു. തീര്‍ച്ചയായും പര്‍ദ്ദാ കമ്പനികളുടെ പരസ്യംകൊണ്ടുമാത്രം ഒരു ചാനലിനും പിടിച്ചുനില്ക്കാനാവില്ല. അതുകൊ്യുു ജമാഅത്തെ ഇസ്‌ലാമിയുടെ യാഥാസ്ഥിതികരായ വായനക്കാരോട് മറ്റൊരു കാഴ്ചയ്ക്കും മറ്റൊരു വായനയ്ക്കും തയ്യാറാവാന്‍ ‘മാധ്യമം’ ആവശ്യപ്പെടുന്നു. ‘മാധ്യമ’ത്തിന്റെ പുതുവത്സരപ്പതിപ്പ് അതിന്റെ തെളിവല്ലെ…
$ (അല്പം ദീര്‍ഘമായ ചിരിക്കുശേഷം) താങ്കളുടെ ഭാവനാശക്തിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഒന്നാമത് ‘മീഡിയാവണ്‍’ മാധ്യമംനടത്തുന്ന ഒരു ചാനലല്ല. ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റാണ് ‘മാധ്യമം’ നടത്തുന്നത്. ട്രസ്റ്റുകള്‍ക്ക് ചാനലുകള്‍ തുടങ്ങാന്‍ ഇന്ത്യയില്‍ അനുവാദമില്ല. മീഡിയാ വണ്‍ ഒരു കമ്പനിയാണു തുടങ്ങുന്നത്. ആ കമ്പനി സ്വീകരിച്ച പേര് മാത്രമാണ് ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്’ എന്നത്. അതില്‍ ഒരുപാട് ഓഹരിയുടമകളുണ്ട്. ആ കമ്പനിയില്‍ തീര്‍ച്ചയായും ജമാഅത്തെ ഇസ്‌ലാമിക്കാരുമുണ്ട്. തത്ത്വത്തില്‍ ഒരു കാര്യം പറയാം. മാന്യമല്ലാത്ത, അല്ലെങ്കില്‍ സദാചാരവിരുദ്ധമായ പരസ്യങ്ങള്‍ കൊടുക്കരുത് എന്നു പറഞ്ഞിട്ടു്യു്.
? പക്ഷേ, സിനിമകള്‍ കാണിക്കേ്യുി വരില്ലേ? സിനിമാനടന്മാരും നടികളും അവരുടെ വര്‍ത്തമാനങ്ങളും ടെലികാസ്റ്റ് ചെയ്യേണ്ടിവരില്ലേ?
$ തീര്‍ച്ചയായും ക്ലാസിക് സിനിമകള്‍ കാണിക്കും. അതുതന്നെയാണ് അതിന്റെ തീരുമാനം.
? ‘മാധ്യമ’ത്തിന്റെ ഓണ്‍ലൈനില്‍ ഒരു സ്ത്രീയുടെ മുഖമോ കാലോ കണ്ടാല്‍പ്പോലും ഗള്‍ഫില്‍നിന്നും അസ്വസ്ഥതയോടെ ഫോണ്‍ വരുമെന്നാണ് അതിന്റെ ചുമതലക്കാരനായ സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞത്. അത്രയും യാഥാസ്ഥിതികരായ ജമാഅത്തെ ഇസ്‌ലാമി അനുയായികളെ എങ്ങനെ നേരിടും?
$ യാഥാസ്ഥിതികര്‍ മാത്രമല്ലല്ലോ പത്രത്തിന്റെ വായനക്കാരായിട്ടുണ്ടാവുക. അത് എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. അങ്ങനെയുള്ളവരെ കാര്യമായി എജ്യുക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്… നേര്‍ക്കുനേര്‍ നിന്നുകൊണ്ട് മാന്യമായ ഒരു നിലപാട്‌സ്വീകരിക്കാന്‍ ശ്രമിക്കും എന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂ…
? മാധ്യമം പത്രത്തില്‍ സമസ്ത ഇ.കെ. വിഭാഗത്തിന്റെ ഒരു സപ്ലിമെന്റ് കണ്ടു. സുന്നികളുടെ പോലും വിശ്വാസമാര്‍ജ്ജിക്കാന്‍ മാധ്യമത്തിനു കഴിഞ്ഞിട്ടുണ്ട്. കാന്തപുരത്തിന്റെ തിരുകേശ മസ്ജിദ് നിര്‍മ്മാണത്തിനെതിരേ ഇ.കെ. വിഭാഗം നടത്തുന്ന ബോധവത്കരണംപോലും ജമാഅത്തെ ഇസ്‌ലാമി നടത്തുന്നില്ലല്ലോ? കാന്തപുരം വിഭാഗവുമായി രഹസ്യധാരണയിലാണോ ജമാഅത്തെ ഇസ്‌ലാമി?
$ ജമാഅത്തെ ഇസ്‌ലാമി എന്തു സ്വീകരിക്കുന്നു എന്നത് അതിന്റെ വക്താക്കളാണു പറയേണ്ടത്. ‘മാധ്യമ’ത്തിന്റെ നിലപാട് ഞാന്‍ പറയാം. സുന്നികളുടെ വാര്‍ത്തയും പരസ്യവും കൊടുക്കരുത് എന്ന നിലപാട് മാധ്യമത്തിനില്ല. സമീപകാലത്ത് സുന്നികളിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാധ്യമത്തിന്റെ നിലപാട് പേജില്‍ ആലിക്കുട്ടി മുസല്യാരും കാന്തപുരവും എഴുതിയിട്ടുണ്ട്.
? തിരുകേശ മസ്ജിദിന്റെ പ്രശ്‌നത്തില്‍ മാധ്യമത്തിന്റെ നിലപാട് എന്താണ്?
$ എന്തൊക്കെപ്പറഞ്ഞാലും സുന്നികളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സ്‌കൂളില്‍ പോവരുത്, പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യരുത് എന്നുപറഞ്ഞ വിഭാഗമാണ് അവര്‍. പ്രസവവേദന വന്നാല്‍ പിഞ്ഞാണം എഴുതി കുടിക്കണം എന്ന് പ്രമേയം പാസ്സാക്കിയ സംഘടനകളാണ് ഇതൊക്കെ. അവരിപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നു, തൊഴില്‍ നല്കുന്നു, ഈ വിഷയങ്ങളില്‍ കാന്തപുരം വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. കാന്തപുരത്തിന്റെ ചില ആശയങ്ങള്‍ അങ്ങേയറ്റം പിന്തിരിപ്പനാണ്. അതില്‍പ്പെട്ടതാണ് ഈ മുടി വിവാദമൊക്കെ. ആ വിഷയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് മാധ്യമത്തിനില്ല എന്നു മാത്രമല്ല, വിമര്‍ശിക്കുന്ന നിലപാടാണുള്ളത്. എല്ലാതരം അന്ധവിശ്വാസങ്ങള്‍ക്കും ‘മാധ്യമം’ എതിരാണ്.
? ‘മാധ്യമ’ത്തിന്റെ ഇരയാണോ കുഞ്ഞാലിക്കുട്ടി.
$ അല്ല. അദ്ദേഹത്തിനെതിരായിട്ട് ആദ്യമായി ഐസ്‌ക്രീം പാര്‍ലര്‍ കേസ് വന്നപ്പോള്‍ മാധ്യമം അതിന് ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല. സാധാരണ റിപ്പോര്‍ട്ട് മാത്രമാണു വന്നത്. റെജിന ഇന്ത്യാവിഷനിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ മാധ്യമം സിറ്റി ബ്യൂറോ എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു ആ റിപ്പോര്‍ട്ട് നമ്മള്‍ കൊടുക്കേണ്ടതില്ല. കൊടുത്തേ പറ്റുവെങ്കില്‍ കൃത്യമായ പ്രതികരണത്തോടുകൂടിയറിപ്പോര്‍ട്ടേ കൊടുക്കാന്‍ പറ്റൂ. പക്ഷേ, പിന്നീടെന്താണു സംഭവിച്ചത്? ഉംറ കഴിഞ്ഞ് കരിപ്പൂരില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാന്‍ യൂത്ത്‌ലീഗുകാര്‍ വിമാനത്താവളത്തി ലേക്ക് ഇരച്ചുകയറി. അന്നവിടെ എന്തൊക്കെയാണു നടന്നതെന്നു വിവരിക്കാന്‍ കഴിയില്ലെന്നാണ് ഡോ. എം.കെ. മുനീര്‍ എന്നോടു നേരിട്ടു പറഞ്ഞത്. അദ്ദേഹത്തിനു നേരേപോലും കൈയേറ്റ ശ്രമമു്യുായി. എയര്‍പോര്‍ട്ടിലെ ദേശീയപതാക താഴ്ത്തിക്കെട്ടി… ഈ സംഭവങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ വല്ലാതെ ക്ഷോഭിച്ചു. ഈ പ്രശ്‌നത്തിനുശേഷവും മാധ്യമം അതിലെ സീനിയറായ പത്രപ്രവര്‍ത്തകരെ വിളിച്ചു. കുഞ്ഞാലിക്കുട്ടി പ്രശ്‌നം അവതരിപ്പിക്കുമ്പോള്‍ സൂക്ഷിക്കേണ്ട വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവര്‍ക്കു നല്കി. ഒരാളും വേട്ടയാടപ്പെടരുത് എന്ന് കര്‍ക്കശമായ നിര്‍ദ്ദേശം നല്കി. ഐസ്‌ക്രീം പാര്‍ലര്‍ വിഷയം മാധ്യമം വളരെ സൂക്ഷ്മമായിട്ടാണ് കൈകാര്യം ചെയ്തത്.
? എന്നിട്ടും  മുസ്‌ലിംലീഗ് മാധ്യമത്തെ ടാര്‍ഗറ്റ് ചെയ്യുന്നത്?
$ മുസ്‌ലിംലീഗിന്റെ താല്‍പര്യത്തിന് ഹാനികരമാവുന്ന ഒന്നും അവര്‍ പൊറുപ്പിക്കില്ല.
? കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, എം.കെ. മുനീര്‍, കെ.എം. ഷാജി ഇവരൊക്കെ മാധ്യമത്തെ എതിര്‍ക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയോടുള്ള എതിര്‍പ്പ് കൊണ്ടാവുമോ.
$ വ്യക്തിപരമായി ഇവരുമായി ഞാന്‍ സംസാരിക്കാറുണ്ട്. ഇവര്‍ക്കാര്‍ക്കും മാധ്യമം പത്രത്തോട് വിരോധമുള്ളതായി എനിക്കു തോന്നാറില്ല. എപ്പോഴെങ്കിലും അവരുടെ താല്‍പര്യങ്ങള്‍ക്കെതിരേ എഴുതുമ്പോള്‍ അവര്‍ മാധ്യമത്തെ എതിര്‍ക്കുന്നു. അത്രമാത്രം.
? ഇ-മെയില്‍ വിവാദത്തില്‍ ആര്യാടന്‍ മാധ്യമത്തിനെതിരേ കടുത്ത വിമര്‍ശനമുന്നയിക്കാന്‍ എന്താണു കാരണം.
$ എനിക്കു തോന്നുന്നത് ‘മാധ്യമ’മല്ല ആര്യാടന്റെ ലക്ഷ്യം, ഉമ്മന്‍ ചാണ്ടിയാണ്.
? എല്ലാ പത്രങ്ങള്‍ക്കും രാഷ്ട്രീയനേതാക്കന്മാരോട് സാമാന്യമായ ഒരകല്ച്ചയും സാമാന്യമായ ഒരടുപ്പവും ഉണ്ടാവാം. എന്നാല്‍ ഏതുപക്ഷം ഭരിക്കുമ്പോഴാണ് കേരളത്തില്‍ വികസനം, സെക്യുലറിസം, നീതിനിര്‍വ്വഹണം തുടങ്ങിയവ കൂടുതല്‍ ഉണര്‍വ്വോടെ പ്രവര്‍ത്തിച്ചത്.
$ ഉത്തരം നല്കാന്‍ വളരെ പ്രയാസമുണ്ടാക്കുന്ന ഒരു ചോദ്യമാണിത്. കഴിഞ്ഞ ഇടതുപക്ഷ ഭരണം വളരെയധികം നിഷ്‌ക്രിയമായിരുന്നു. മനം മടുപ്പുണ്ടാക്കുംവിധമുള്ള നിഷ്‌ക്രിയത. പിന്നീടവര്‍ കറക്ട് ചെയ്യാന്‍ ശ്രമിച്ചു… രണ്ടുപക്ഷങ്ങള്‍ക്കും അതിന്റേതായ പ്രശ്‌നമുണ്ട്.
? വ്യക്തിപരമായി താങ്കള്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് ആരാണ്?
$ എ.കെ. ആന്റണി. വ്യക്തിപരമായി അഴിമതി തീ്യുാത്ത ആദര്‍ശനിഷ്ഠയുള്ള ഒരു നേതാവാണ് എ.കെ. ആന്റണി. വ്യക്തിപരമായ വിശുദ്ധി അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.
? ‘മാധ്യമം’ അതിലെ പത്രപ്രവര്‍ത്തകര്‍ക്ക് എത്രത്തോളം ഫ്രീഡം നല്കാറുണ്ട്‌.
$ വളരെയധികം. വല്ലാതെ ഇടപെടാറില്ല. ഞാന്‍ എഴുതിയ ലേഖനംപോലും സത്യംപറഞ്ഞാല്‍ ‘മാധ്യമം’ പ്രസിദ്ധീകരിക്കാതിരുന്നിട്ടുണ്ട്. മറ്റൊരാള്‍ വായിച്ചപ്പോള്‍ അത് ‘മാധ്യമ’ത്തില്‍ കൊടുക്കാന്‍ പറ്റില്ല എന്നു പറഞ്ഞു. ഞാനത് അംഗീകരിച്ചു. വ്യക്തിപരമായി ഒരാള്‍ക്കുള്ള മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്, അവരുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ കാര്യങ്ങള്‍ കാണുന്നത്.
? ഇത്രയൊക്കെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടും ജമാഅത്തെ ഇസ്‌ലാമി നേരിടുന്ന മതമൗലികവാദം എന്ന ആക്ഷേപത്തില്‍നിന്നു മാധ്യമവും മുക്തമല്ലല്ലോ.
$ എല്ലാവരും ‘മാധ്യമ’ത്തെ എതിര്‍ക്കുന്നത് അവരുടെ താല്‍പര്യങ്ങള്‍ക്കെതിരേ നിലപാടെടുക്കുന്നതുകൊ്യുാണ്. നിങ്ങള്‍ പറയുന്ന മതമൗലികവാദം കൂടുതല്‍ ചേരുക സുന്നി/മുജാഹിദ് ഗ്രൂപ്പുകള്‍ക്കാണ്. വളരെ ചെറിയ കാര്യങ്ങള്‍ക്ക് ഇവര്‍ കാണിക്കുന്ന ശാഠ്യവും കടുംപിടിത്തവും ഉദാഹരണമില്ലാത്തതാണ്. ഇവരുടെ സംവാദങ്ങള്‍ കാരണം കമ്പ്യൂട്ടര്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ടെക്‌നോളജിയുടെ വളര്‍ച്ച ഒരു ശാപമാണ് എന്ന് തോന്നത്തക്കവിധത്തില്‍ അവരുടെ സംവാദങ്ങളുടെ സ്വഭാവമെത്തി. ഒരു തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് മുമ്പ് സലഫികള്‍ വിമര്‍ശനമുന്നയിക്കാറ്. തത്ത്വരഹിതമായി, കഠിനമായി, യുക്തിരഹിതമായി വിമര്‍ശിക്കുന്നവരാണ് പുതിയ തലമുറയിലെ സലഫികള്‍ .
? യാഥാസ്ഥിതികരായ ജമാഅത്തെ ഇസ്‌ലാമി വായനക്കാര്‍ക്കു മാത്രം പരിചിതമായ ഇസ്‌ലാമിക പബ്ലിഷിങ് ഹൗസിനെ സെക്യുലറായ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് എം.എന്‍.കാരശ്ശേരിയാണ്. കാരശ്ശേരി മാഷ് മുഹമ്മദ് അസദിന്റെ ‘മക്കയിലേക്കുള്ള പാത’ വിവര്‍ത്തനം ചെയ്തതോടുകൂടിയാണ് ഞങ്ങളുടെ തലമുറ ഐ.പി.എച്ചിനെ അറിയുന്നത്. ഐ.പി.എച്ച്. ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു സ്ഥാപനമാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണോ കാരശ്ശേരിമാഷ് അത് വിവര്‍ത്തനം ചെയ്യാമെന്നേറ്റത്?
$ ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് ‘മക്കയിലേക്കുള്ള പാത’ പരിഭാഷപ്പെടുത്താന്‍ എം.എന്‍. കാരശ്ശേരിയെ ഏല്പിക്കാമെന്നു തീരുമാനിച്ചത്. പരമാവധി ഭംഗിയായി അദ്ദേഹമത് പരിഭാഷപ്പെടുത്തി. ഏറ്റവും മികച്ച മലയാള പരിഭാഷകളിലൊന്നാണത്. ഐ.പി.എച്ച്. ജമാഅത്തിന്റെ സ്ഥാപനമാണെന്ന് അദ്ദേഹത്തിനറിയാം. അന്നദ്ദേഹത്തിന് ജമാഅത്തിനോടുള്ള സമീപനം ഇത്രത്തോളം രൂക്ഷമല്ല. താന്‍ പൂര്‍ണ്ണമായും സെക്യുലറാണ് എന്ന് മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ ബലിയാടാക്കുകയാണോ കാരശ്ശേരി എന്ന് സംശയമുണ്ട്.
? കേരളത്തില്‍ സെക്കുലര്‍ ഫാസിസമുള്ളതായി താങ്കള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.
$ ചിലപ്പോള്‍ അങ്ങനെ തോന്നിയിട്ടുണ്ട്‌. ഇന്ത്യന്‍ സെക്കുലറിസത്തെക്കുറിച്ച് വളരെ തെറ്റായ വായനകളാണു നടക്കുന്നത്. വളരെ പോസിറ്റീവാണ് ഇന്ത്യന്‍ സെക്കുലറിസം. ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള ഭാഗങ്ങള്‍ രാജ്യത്തിന്റെ പൊതുസമാധാനം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ മതത്തെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്നു. പക്ഷേ, ചിലര്‍ എല്ലാം മതമുക്തമാവണമെന്നു ശഠിക്കുന്നു.

പച്ചക്കുതിര ഫെബ്രുവരി
പച്ചക്കുതിര ഫെബ്രുവരി
? കേരളത്തില്‍ സെക്കുലര്‍ ഫാസിസ്റ്റുകള്‍ എന്നു പറയാവുന്ന ആള്‍ക്കാര്‍ ആരാണ്.
$ (കുറച്ചുനേരം ആലോചിക്കുന്നു) സെക്യുലര്‍ ഫാസിസ്റ്റുകള്‍ എന്നുപറയാന്‍ പറ്റുമോ എന്നറിയില്ല. എന്നാല്‍ തീവ്രമതേതരവാദികളാണ് ഹമീദ് ചേന്ദമംഗലൂരും ആര്യാടന്‍ മുഹമ്മദും അദ്ദേഹത്തിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തും.
? കെ.എം. ഷാജി.
$ സത്യം തുറന്നു പറയാമല്ലോ. കെ.എം. ഷാജിയുടെ സെക്യുലറിസം കാപട്യവും അഭിനയവുമാണ്.
? ഇ-മെയില്‍ വിവാദത്തെക്കുറിച്ചു പറഞ്ഞുകൊണ്ടുതന്നെ ഈ സംഭാഷണം അവസാനിപ്പിക്കാം. നമ്മുടെ പൊതുസമൂഹത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയ ‘ലൗ ജിഹാദ്’ എന്ന വ്യാജവാര്‍ത്തയുടെ യഥാര്‍ത്ഥ സത്യം നിര്‍ഭയമായി പുറത്തുകൊണ്ടുവന്നവരാണ് കേരള പോലീസ് സേന. ആ സന്ദര്‍ഭത്തില്‍ മലയാളിയുടെ മതേതര പൈതൃകത്തോട് അചഞ്ചലമായ കൂറ് പുലര്‍ത്തിയവര്‍ . ഇ-മെയില്‍ വിവാദത്തില്‍ പോലീസ്‌സേനയെ കുറ്റപ്പെടുത്തുന്നത് ആശാസ്യമാണോ?
$ പോലീസ്‌സേന എന്നു പറയുന്നത് നമുക്കെല്ലാം അറിയാവുന്നതുപോലെ ഭരണകൂടത്തിന്റെ ഉപകരണമാണ്. ലൗ ജിഹാദ് വിഷയം ഇവിടെ ഉണ്ടായപ്പോള്‍ ഇടതുപക്ഷ ഗവണ്‍മെന്റ് അത് ജാഗ്രതയോടെ കൈകാര്യം ചെയ്തു. ഇ-മെയില്‍ വിവാദം മറ്റൊന്നാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു നയത്തിന്റെ ഭാഗമായിട്ടുതന്നെയാവണം ഇ-മെയിലുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടത്. തീവ്രവാദത്തിനെതിരെ എന്നപേരില്‍ ഇന്ത്യ പല രാജ്യങ്ങളുമായി കരാറിലേര്‍പ്പെട്ടിരിക്കയാണ്. ആ കരാറിന്റെ ഒന്നാമത്തെ വിഷയംതന്നെ വിവരങ്ങള്‍ കൈമാറുക എന്നതാണ്. ഇതിന്റെയൊക്കെ ഭാഗമായിട്ടാണ് ഈ സംഭവത്തെ കാണേണ്ടത്.
(പച്ചക്കുതിരയുടെ ഫെബ്രുവരി 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖം)

Sunday, January 29, 2012

നിസ്തുല്‍ രാജ് കവിത. അടുപ്പ്.

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം വിഭാഗം കവിതാ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത.
മലപ്പുറം ജില്ലയിലെ ആതവനാട് ജി.എച്ച്.എസ്.എസിലെ നിസ്തുല്‍ രാജ് എഴുതിയ കവിത.

അടുപ്പ്-

... കരിമെഴുക്കിന്റെ തിണ്ണയില്‍
... കാലത്തിനുമീയടുപ്പൂതിയമ്മയിരിക്കവേ,
കറുകറുത്തോരു കോന്തല, പിഞ്ഞിയ
കദനഭാരമായ് കണ്ണീര് മുത്തവേ
ചിറകൊടിഞ്ഞൊരു പക്ഷിയേപ്പോലമ്മ
ചിരിവരുത്താന്‍ കിണഞ്ഞു ശ്രമിക്കവേ
അറിവു, ഞാനമ്മവെച്ചോരു കഞ്ഞിയില്‍
അഴലുചാലിച്ച കല്ലുപ്പതേ രുചി.
കനവു നീറുന്ന ജീവിതം കൊണ്ടിതാ
കറപിടിച്ച കലം തുടച്ചീടുന്നു
ചിതറിയൊരു നൂറോര്‍മകളൊക്കെയും
മുറമെടുത്ത്, കൂട്ടുന്നു. കത്തിക്കുന്നു
കരളു പൊള്ളിപ്പഴുക്കുന്നുവെങ്കിലും
കനിവു നീട്ടിയെന്‍ ഹൃത്തടം പുല്‍കുന്നു
മാതൃ വാത്സല്യ ശീതള ധാരയാല്‍
പട്ടിണിത്തീയിലപ്പമുണ്ടാക്കുന്നു.
കരയുവാന്‍ കണ്ണുനീരില്ല സ്നേഹമേ,
കുടിലലോകം ചതച്ച വാത്സല്യമേ
പറയുവാനൊന്നുമില്ലെന്റെ ജീവനെ^
ക്കതിരു ചൂടിയ സംഗീത സാരമേ,
പുണ്യ സ്നേഹാമൃതത്തിന്റെ ദേവതേ,
മാപ്പെനിക്കു നല്‍കീടുക മൌനമേ.
ചിതയിലോര്‍മകള്‍ പൊട്ടിത്തെറിക്കവേ
അരികെ നില്‍ക്കുമെന്നോടമ്മ ചൊല്ലുന്നു
‘മകനേ, വെറുതെയാണിക്കണ്ണുനീരെല്ലാം
കരളു നീറ്റും വിഷാദഗീതങ്ങളും
കരിയടുപ്പാണു നിന്നമ്മ; സ്വപ്നങ്ങള്‍
വിഫലമായ്പ്പോയ പക്ഷിയാണിന്നു ഞാന്‍.
ഹൃദയമെത്ര തുടിക്കിലും കണ്ണീരു
തടവിലിട്ടു കുതിര്‍ത്തുന്നു ജീവനെ
ചിറകൊതുക്കിയിരിക്കട്ടെ ഞാനെന്റെ
നിനവ് കത്തുന്ന തീക്കൂട്ടിലൊറ്റക്ക്
കനലു നീളുന്ന പാതയില്‍, ജീവിതം
വെറുതെയോടുന്നിതേകാന്ത മാത്രയില്‍
ഇരവു മാറ്റിയ കണ്ണുനീരെത്രയീ
വിരഹയാത്രകള്‍ക്കൂര്‍ജമാം പാഥേയം’
ചിരിവരുത്തുന്നു പിന്നെയും നീ നിന്റെ
കരി പിടിച്ച മുഖത്തിന്റെ കോണിലായ്
ചിറകൊതുക്കിയിരിക്കുന്ന പക്ഷി നീ.
ചിതലെടുത്ത നിലാവിന്റെ വാക്കു നീ
കരളുരുക്കുന്ന ദുഃഖപ്രഭാവമേ,
കടലിരമ്പുന്ന ജീവന്റെ മൌനമേ,
കരയുവാന്‍ വെമ്പി നില്‍ക്കുന്നു കാലവും
കരിയടുപ്പുപോല്‍ നിന്റെ കാല്‍ത്തുമ്പത്ത്.

Tuesday, December 27, 2011

my picture

salim chenganath comments...

Salim Chenganath Niyaz RazackAfzal Iub കമ്മ്യൂണിസ്റ്റ്‌ കാരായ ചില മുസ്ലിം വിദ്യാര്‍ഥികള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി സംഘടനയിലേക്ക് വന്നതിനു ശേഷം ഞങ്ങളോടൊപ്പം നാട്ടില്‍ തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി. സാമ്രാജ്യത്തത്തിന്റെ ചൂഷണങ്ങളും കമ്മ്യുണിസത്തിന്റെ പരാജയവും റഷ്യയുടെ പതനവും അമേരിക്കക്ക് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന തിരിച്ചടികളും ഒക്കെ ആയിരുന്നു വിഷയം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പ്രസ്ഥാനമായി ഇസ്ലാമിന്റെ സമ്പൂര്ണ സമര്‍പ്പണ ത്തോടെ തെരുവുനാടകം അവസാനിച്ചു. (ഏകദേശം നാം ലോകത്ത് കണ്ട കാര്യങ്ങള്‍))).) ആയിരുന്നു വിഷയം)......

വിഷയം പള്ളി കമ്മിറ്റിയിലും അതിനു മുന്‍പ് വീടുകളിലെ കമ്മിറ്റിയിലും എത്തി. ചെണ്ട കൊട്ടിയതിനു എന്നെയും എന്റെ ജേഷ്ടനെയും ഒരു ദിവസം വാതില്‍ അടച്ചു വീട്ടില്‍ നിന്നും പുറത്താക്കി. (മാരാര്‍ മാര്‍ക്ക് ഈ വീട്ടില്‍ എന്ത് കാര്യം എന്നായിരുന്നു ഉപ്പ പറഞ്ഞത്).

രണ്ടു ദിവസം കഴിഞ്ഞു പ്രവര്‍ത്തകര്‍ കണ്ടു മുട്ടിയപ്പോള്‍ സങ്കടത്തോടെ ഒരാള്‍ പറഞ്ഞു.
"നമസ്കരിക്കാതിരുന്ന, നോമ്പ് നോല്‍ക്കാതിരുന്ന ഞാന്‍ ഇതേ തെരുവില്‍ ഇസ്ലാമിനെയും ശരീ അത്തിനെയും വിമര്‍ശിച്ചു നാടകം കളിച്ചിട്ടുണ്ട്, വീടോ പള്ളിയോ എതിര്‍ത്തിട്ടില്ല. ഇന്നിപ്പോള്‍ അതെ ഇസ്ലാമിന് വേണ്ടി തെരുവുനാടകം കളിച്ചപ്പോള്‍ വീട്ടിലും പള്ളിയിലും വിമര്‍ശനം. ഇതെന്തൊരു ഇസ്ലാമാണ്.....)"

അതെ ഇതെന്തൊരു ഇസ്ലാമാണ്. ഹോള്ളി വുഡ് മുതല്‍ മല്ലു വുഡ് വരെയുള്ള ഇസ്ലാമിനെയും മുസ്ലിംകളെയും വിമര്‍ശിക്കുന്ന സിനിമകള്‍ കണ്ടു കയ്യടിച്ചവര്‍
അതെ സിനിമ ഉപയോഗിച്ച് ഇസ്ലാമിനെ പ്രതിനിധീകരിക്കാനും പ്രധിരോധിക്കാനും ശ്രമിക്കുന്നതിനെ പരിഹസിക്കുന്നു.

ഒരു കാര്യം ഉറപ്പ്. ഇവരൊക്കെ പ്രവാചകന്മാരുടെ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ വിശുദ്ധ ഖുര്‍ ആനെയും മുഇജിസത്തുകളെയും വിമര്‍ശിച്ചേനെ. കാരണം വികല സാഹിത്യവും മദ്യാസക്തിയില്‍ മുങ്ങിയ അറേബ്യന്‍ കവിതയും വിളയാടിയിരുന്ന കാലത്തല്ലേ ശുദ്ധ സാഹിത്യ കാവ്യ ശില്പമായ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അള്ളാഹു ഇസ്ലാമിനെ സമ്പൂര്ണമായി അവതരിപ്പിച്ചതും ഇസ്ലാമികെതരങ്ങളെ പ്രതിരോധിച്ചതും തോല്‍പ്പിച്ചതും.

ആഭിചാരങ്ങള്‍ നടത്തിയിരുന്ന സമൂഹത്തില്‍ ഒരു 'വടിയുമായി' നേരിടാന്‍ വന്ന പ്രവാചകന്‍ മൂസാ നബിയുടെ കാര്യം ഇവരുടെ മുന്നില്‍ പറയുകയും വേണ്ട.

ഒരു സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന ഉപകരണങ്ങള്‍ കൊണ്ട് പ്രബോധനം നിര്‍വഹിക്കുക, ഇത് പ്രവാചകന്മാര്‍ കാണിച്ചു തന്ന ലളിതമായ സത്യമാണ്.

പ്രസംഗവും പ്രസിദ്ധീകരണവും സിഡിയും വീഡിയോയും സമ്മേളനവും കേരളയത്രകളും ഒക്കെ നടത്തി ഇസ്ലാമിനെ പ്രബോധനം ചെയ്യുന്നില്ലേ.
ഇവകളൊക്കെ ഇസ്ലാമിന്നുവേണ്ടി ഉപയോഗപ്പെടുത്താമെങ്കില്‍ സിനിമയോട് മുഖം തിരിച്ചു നില്‍ക്കുന്നതിനു എന്ത് ന്യായമാണുള്ളത്. ഇതൊന്നും കാണാതെ വൃത്തികെട്ട വിമര്‍ശനങ്ങളുമായി വന്നിരിക്കുന്നു......

(ജമാഅത്തെ ഇസ്ലാമിക്ക് കിട്ടിയ മുഇജിസത്താണോ സിനിമ എന്ന വെടിക്ക് ഇപ്പോഴേ തട ഇടുന്നു!)...
Sunday at 6:53pm ·  ·  26